Thanks world leaders for their congratulatory messages

മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത ശ്രീ നരേന്ദ്ര മോദിക്കു ലോകനേതാക്കളുടെ അഭിനന്ദനപ്രവാഹം. അഭിനന്ദന സന്ദേശങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. സമൂഹമാധ്യമമായ ‘എക്‌സി’ൽ ലോകനേതാക്കളുടെ സന്ദേശങ്ങൾക്ക് ശ്രീ മോദി മറുപടി കുറിച്ചു.

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിന്റെ പോസ്റ്റിനു പ്രധാനമന്ത്രിയുടെ മറുപടി:

“ബിൽ ഗേറ്റ്‌സിന്റെ സന്ദേശത്തെ അങ്ങേയറ്റം മാനിക്കുന്നു. ഭരണത്തിലും ആരോഗ്യസംരക്ഷണത്തിലും സാങ്കേതികവിദ്യയുടെ പരിവർത്തനപരമായ പങ്ക്, കാലാവസ്ഥാ വ്യതിയാനത്തിനും സുസ്ഥിര വികസനത്തിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് നാം നടത്തിയ ക്രിയാത്മകവും ആകർഷകവുമായ സംഭാഷണം ഓർക്കുന്നു. മനുഷ്യരാശിയുടെ പ്രയോജനത്തിനായി നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നമ്മുടെ പങ്കാളിത്തത്തെ ഞങ്ങൾ വിലമതിക്കുന്നു.”

 

അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ പോസ്റ്റിന് പ്രധാനമന്ത്രിയുടെ മറുപടിയായി:

“എന്റെ സുഹൃത്ത് ഹമീദ് കർസായിയുടെ നല്ല വാക്കുകൾക്ക് നന്ദി”

 

ഉഗാണ്ട പ്രസിഡന്റ് ശ്രീ യോവേരി കെ മുസെവേനിയുടെ പോസ്റ്റിന് പ്രധാനമന്ത്രിയുടെ മറുപടി:

“ഊഷ്മളമായ അഭിനന്ദനവാക്കുകൾക്ക് പ്രസിഡന്റ് യോവേരി കെ മുസെവേനിക്ക് വളരെയധികം നന്ദി. ഉഗാണ്ടയുമായുള്ള ശക്തമായ പങ്കാളിത്തം ഞങ്ങൾ മുന്നോട്ടു കൊണ്ടുപോകും. ആഫ്രിക്ക യൂണിയൻ ജി20യിൽ സ്ഥിരാംഗമായതിൽ ഞങ്ങൾ അഭിമാനിക്കുന്നു. എല്ലാ മേഖലകളിലും ഞങ്ങളുടെ ചരിത്രപരമായ ബന്ധം ഞങ്ങൾ കൂടുതൽ വികസിപ്പിക്കും”.

 

സ്ലൊവേനിയൻ പ്രധാനമന്ത്രി ശ്രീ റോബർട്ട് ഗോലോബിന്റെ പോസ്റ്റിന് പ്രധാനമന്ത്രിയുടെ മറുപടി:

“താങ്കളുടെ ഊഷ്മളമായ ആശംസകൾക്ക് പ്രധാനമന്ത്രി റോബർട്ട് ഗോലോബിനു നന്ദി. എന്റെ മൂന്നാം ഭരണകാലയളവിൽ ഇന്ത്യയും സ്ലൊവേനിയയും തമ്മിലുള്ള വളരെയടുത്ത പങ്കാളിത്തം തുടർന്നും ദൃഢമാക്കും.”

 

ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പോസ്റ്റിനു പ്രധാനമന്ത്രിയുടെ മറുപടി:

“അഭിനന്ദന സന്ദേശത്തിന് നന്ദി. പരസ്പരധാരണയുടെയും പരസ്പരബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ ക്യാനഡയ്ക്കൊപ്പം പ്രവർത്തിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു”

 

സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ് പ്രധാനമന്ത്രി ഡോ. ടെറൻസ് ഡ്രൂവിന്റെ പോസ്റ്റിന് പ്രധാനമന്ത്രിയുടെ മറുപടി:

“പ്രധാനമന്ത്രി ടെറൻസ് ഡ്രൂവിന് നന്ദി. സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ‌ിലെ ജനങ്ങളുമായി നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഗ്ലോബൽ സൗത്തിലെ സുപ്രധാന കരീബിയൻ പങ്കാളിയെന്ന നിലയിൽ കരുത്തുറ്റ വികസന സഹകരണം കെട്ടിപ്പടുക്കാൻ നിങ്ങളോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.”

 

യെമൻ പ്രധാനമന്ത്രി ശ്രീ അഹ്മദ് അവാദ് ബിൻ മുബാറക്കിന്റെ പോസ്റ്റിന് പ്രധാനമന്ത്രിയുടെ മറുപടി:

“പ്രധാനമന്ത്രി അഹ്മദ് അവാദ് ബിൻ മുബാറക്കിന്റെ നല്ല വാക്കുകൾക്കു ഹൃദയം നിറഞ്ഞ നന്ദി. യെമനുമായുള്ള ചരിത്രപരവും സൗഹൃദപരവുമായ ബന്ധത്തെ ഞങ്ങൾ വിലമതിക്കുന്നു. രാജ്യത്തെ ജനങ്ങൾക്ക് സമാധാനവും സുരക്ഷയും സ്ഥിരതയും സമൃദ്ധിയും ആശംസിക്കുന്നു.”

 

ടെസ്‌ല മോട്ടോഴ്സ് സിഇഒ എലോൺ മസ്കിന്റെ പോസ്റ്റിന് പ്രധാനമന്ത്രിയുടെ മറുപടി:

“താങ്കളുടെ ആശംസകൾക്കു നന്ദി, എലോൺ മസ്‌ക്. കഴിവുറ്റ ഇന്ത്യൻ യുവാക്കൾ, ഞങ്ങളുടെ ജനസംഖ്യ, പ്രവചിക്കാവുന്ന നയങ്ങൾ, സുസ്ഥിരമായ ജനാധിപത്യ രാഷ്ട്രീയം എന്നിവ ഞങ്ങളുടെ എല്ലാ പങ്കാളികൾക്കും വ്യാവസായിക അന്തരീക്ഷം തുടർന്നും പ്രദാനം ചെയ്യും.”

 

എസ്വറ്റിനി പ്രധാനമന്ത്രി ശ്രീ റസ്സൽ എംമിസോ ഡ്ലാമിനിയുടെ പോസ്റ്റിന് പ്രധാനമന്ത്രിയുടെ മറുപടി:

“റസ്സൽ എംമിസോ ഡ്ലാമിനിക്കും രാജകുടുംബത്തിനും എസ്വറ്റിനി രാജ്യത്തിലെ സുഹൃദ് ജനതയ്ക്കും അവരുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി. നമ്മുടെ പങ്കാളിത്തം ശക്തിപ്പെടുത്താൻ നാം ഒരുമിച്ച് പ്രവർത്തിക്കും.”

 

ബെലീസ് പ്രധാനമന്ത്രി ജോൺ ബ്രൈസെനോയുടെ പോസ്റ്റിന് പ്രധാനമന്ത്രിയുടെ മറുപടി:

“നന്ദി, പ്രധാനമന്ത്രി ജോൺ ബ്രൈസെനോ. ബെലീസുമായുള്ള സൗഹൃദത്തെ ഞങ്ങൾ വിലമതിക്കുന്നു. ഈ ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഗ്ലോബൽ സൗത്തിന്റെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രവർത്തിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു”.

 

ബെൽജിയം പ്രധാനമന്ത്രി അലക്‌സാണ്ടർ ഡി ക്രൂവിന്റെ പോസ്റ്റിന് പ്രധാനമന്ത്രിയുടെ മറുപടി:

“പ്രധാനമന്ത്രി അലക്‌സാണ്ടർ ഡി ക്രൂവിന് നന്ദി. ഊർജസ്വലവും കരുത്തുറ്റതുമായ ഇന്ത്യ-ബെൽജിയം പങ്കാളിത്തം പുതിയ കാലയളവിൽ തുടർന്നും പുതിയ ഉയരങ്ങൾ നേടും”.

 

ബൊളീവിയൻ പ്രസിഡന്റ് ലൂയിസ് ആർസിന്റെ പോസ്റ്റിന് പ്രധാനമന്ത്രിയുടെ മറുപടി:

“ഇന്ത്യൻ ജനാധിപത്യത്തിനുള്ള താങ്കളുടെ നല്ല വാക്കുകൾക്കും താങ്കളുടെ ആശംസാ സന്ദേശത്തിനും മനസുനിറഞ്ഞ നന്ദി, പ്രസിഡന്റ് ലൂയിസ് ആർസ്. ലാറ്റിനമേരിക്കയിലെ ഇന്ത്യയുടെ അമൂല്യപങ്കാളിയാണ് ബൊളീവിയ. നമ്മുടെ സഹകരണം ആഴത്തിലാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”

 

അയർലൻഡ് പ്രധാനമന്ത്രി സൈമൺ ഹാരിസിന്റെ പോസ്റ്റിന് പ്രധാനമന്ത്രിയുടെ മറുപടി:

“പ്രധാനമന്ത്രി സൈമൺ ഹാരിസ്, താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി. ഇന്ത്യ-അയർലൻഡ് ബന്ധം ഇരുരാജ്യങ്ങളും പങ്കിടുന്ന ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമാണ്. ബന്ധങ്ങളുടെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നമ്മുടെ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാനുള്ള താങ്കളുടെ പ്രതിബദ്ധതയ്ക്കൊപ്പമാണു ഞങ്ങളും.”

 

സാംബിയ പ്രസിഡനറ് ഹകൈൻഡേ ഹിച്ചിലേമയുടെ പോസ്റ്റിന് പ്രധാനമന്ത്രിയുടെ മറുപടി:

“പ്രസിഡന്റ് ഹകൈൻഡേ ഹിച്ചിലേമയുടെ അഭിനന്ദന വാക്കുകൾക്ക് നന്ദി. ഇന്ത്യ-സാംബിയ പങ്കാളിത്തം കൂടുതൽ കരുത്തോടെ തുടർന്നും മുന്നോട്ടുപോകും.”

 

ഇന്തോനേഷ്യയുടെ നിയുക്ത പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ പോസ്റ്റിനു പ്രധാനമന്ത്രിയുടെ മറുപടി:

“നിയുക്ത പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, താങ്കളുടെ ആശംസകൾക്ക് നന്ദി. നമ്മുടെ സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ഏറെ പഴക്കമുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും താങ്കളുമായി വളരെയടുത്ത് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

 

സ്വിസ് കോൺഫെഡറേഷൻ പ്രസിഡന്റ് വിയോള ആംഹെർഡിന്റെ പോസ്റ്റിനു പ്രധാനമന്ത്രിയുടെ മറുപടി:

“പ്രസിഡന്റ് വിയോള ആംഹെർഡ്, താങ്കളുടെ നല്ല വാക്കുകൾക്കു നന്ദി. ഇന്ത്യയിലെ ‘ജനാധിപത്യത്തിന്റെ ഉത്സവം’ തീർച്ചയായും ആഗോള ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഇന്ത്യ-സ്വിറ്റ്‌സർലൻഡ് പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനായി നാം ഒരുമിച്ച് പ്രവർത്തിക്കും.”

 

Replying to a post by the President of the Swiss Confederation, Ms Viola Amherd, the Prime Minister said;

“President Viola Amherd, we appreciate your kind words. The ‘Festival of Democracy’ in India has indeed drawn the global attention. We will work together to enhance India- Switzerland partnership.”

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s Biz Activity Surges To 3-month High In Nov: Report

Media Coverage

India’s Biz Activity Surges To 3-month High In Nov: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 24
November 24, 2024

‘Mann Ki Baat’ – PM Modi Connects with the Nation

Driving Growth: PM Modi's Policies Foster Economic Prosperity