യൂറോപ്യന്‍ കമ്മീഷന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഉര്‍സുല വോണ്‍ ഡെര്‍ലെയനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
ഇന്ത്യന്‍, യൂറോപ്യന്‍ യൂണിയന്‍ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീ മോദി പറഞ്ഞു.
''യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന്. വാന്‍ഡെര്‍ലെയ്ന്‍ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. ആഗോള നന്മയ്ക്കായി ഇംേന്താ-യൂറോപ്യന്‍ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
Congratulations, @vonderleyen, on your re-election as the President of the European Commission. Look forward to working together to strengthen the 🇮🇳-🇪🇺 Strategic Partnership for global good.
— Narendra Modi (@narendramodi) July 19, 2024