ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ പുഷ്കർ സിംഗ് ധാമിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പുഷ്കർധാമി ജിക്ക് ഹാർദ്ദമായ അഭിനന്ദനങ്ങൾ. കഴിഞ്ഞ 5 വർഷത്തിനിടെ എല്ലാ മേഖലകളിലും ദേവഭൂമി അതിവേഗം മുന്നേറിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് അനുസൃതമായി നിങ്ങളും നിങ്ങളുടെ എല്ലാ മന്ത്രിമാരും ഇതിന് കൂടുതൽ ഊർജ്ജം നൽകുമെന്നും വികസനത്തിന്റെ ഒരു പുതിയ മാതൃക സജ്ജമാക്കുമെന്നും എനിക്ക് ഉറപ്പുണ്ട്."
उत्तराखंड के मुख्यमंत्री के रूप में शपथ लेने पर @pushkardhami जी को ढेरों बधाई। बीते 5 वर्षों में देवभूमि ने हर क्षेत्र में तेजी से प्रगति की है। मुझे विश्वास है कि आप और आपके सभी मंत्री उसे और गति प्रदान करेंगे, जन आकांक्षाओं के अनुरूप विकास का एक नया प्रतिमान स्थापित करेंगे।
— Narendra Modi (@narendramodi) March 23, 2022