രണ്ടാം തവണയും ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഓം ബിർളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറുടെ ഉൾക്കാഴ്ചയും അനുഭവസമ്പത്തും സഭയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി എഴുതി:
"രണ്ടാം തവണയും ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഓം ബിർള ജിയെ ഞാൻ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളിൽ നിന്നും അനുഭവസമ്പത്തിൽ നിന്നും സഭയ്ക്ക് വളരെയധികം പ്രയോജനം ലഭിക്കും. മുന്നോട്ടുള്ള യാത്രയിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു."
I would like to congratulate Shri Om Birla Ji on being elected as the Speaker of the Lok Sabha for the second time. The House will benefit greatly from his insights and experience. My best wishes to him for the tenure ahead. @ombirlakota
— Narendra Modi (@narendramodi) June 26, 2024