രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് സർബാനന്ദ സോനോവാളിനെയും ഡോ എൽ മുരുകനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ആസാമിൽ നിന്നും മധ്യപ്രദേശിൽ നിന്നും യഥാക്രമം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് തന്റെ സഹപ്രവർത്തക രായ ശ്രീ സർബാനന്ദ സോനോവാളിനെയും ഡോ എൽ മുരുകനെയും അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"എന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകരായ ശ്രീ സർബാനന്ദ്സൺവാൾ ജി, ശ്രീ മുരുകൻ ജി എന്നിവർ യഥാക്രമം അസമിൽ നിന്നും മധ്യപ്രദേശിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങൾ. അവർ പാർലമെന്ററി നടപടികളെ സമ്പന്നമാക്കുമെന്നും പൊതുനന്മയെക്കുറിച്ചുള്ള നമ്മുടെ കാര്യപരിപാടിയെ കൂടുതൽ മെച്ചപ്പെടുത്തുമെന്നും എനിക്ക് ഉറപ്പുണ്ട്.""
Congratulations to my Ministerial colleagues, Shri @sarbanandsonwal Ji and Shri @Murugan_MoS Ji on being elected to the Rajya Sabha from Assam and Madhya Pradesh respectively. I am confident that they will enrich Parliamentary proceedings and further our agenda of public good.
— Narendra Modi (@narendramodi) September 28, 2021