ഹംഗറിയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിൽ പ്രധാനമന്ത്രി വിക്ടർ ഓർബനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"പ്രധാനമന്ത്രി വിക്ടർ ഓർബൻ, ഹംഗറിയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങൾ. ഉറ്റതും സൗഹൃദപരവുമായ ഇന്ത്യ-ഹംഗറി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നിങ്ങളോടൊപ്പം തുടർന്നും പ്രവർത്തിക്കാൻ താൽപര്യത്തോടെ പ്രതീക്ഷിക്കുന്നു."
Congratulations, Prime Minister Viktor Orbán, on your victory in the Parliamentary elections in Hungary. Look forward to continue working with you to further strengthen the close and friendly India-Hungary ties.
— Narendra Modi (@narendramodi) April 4, 2022