ഇന്ത്യൻ രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുർമു ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജിക്ക് അർഹയായി.
രാഷ്ട്രപതിയെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എക്‌സിൽ പോസ്റ്റ് ചെയ്തത് :
"ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി-ക്ക് അർഹയായതിൽ രാഷ്ട്രപതിക്ക് അഭിനന്ദനങ്ങൾ. ഇത് ഓരോ ഇന്ത്യക്കാരനും അഭിമാനത്തിൻ്റെയും സന്തോഷത്തിൻ്റെയും നിമിഷമാണ്. രാഷ്ട്രപതിയുടെ നേതൃത്വത്തിനും ഇന്ത്യ -ഫിജി രാജ്യങ്ങളിലെ ജനങ്ങൾക്കിടയിലെ ചരിത്രപരമായ ബന്ധത്തിനുള്ള അംഗീകാരം കൂടിയാണിത്."
Congratulations to Rashtrapati Ji on being bestowed the highest civilian award of Fiji, Companion of the Order of Fiji. This is a moment of immense pride and joy for every Indian. It is also a recognition of Rashtrapati Ji's leadership as well as the historic people-to-people… pic.twitter.com/RFmhBouTJQ
— Narendra Modi (@narendramodi) August 6, 2024