ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന വനിതകളുടെ 1500 മീറ്റര്‍ ടി-20 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ പൂജയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അവരുടെ മനോദാര്‍ഢ്യത്തേയും പ്രകടനത്തെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
''ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ 1500 മീറ്റര്‍ ടി-20യില്‍ പൂജയ്ക്ക് ലഭിച്ച വിശിഷ്ടമായ വെങ്കലമാണിത്!
പൂജയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അവരുടെ മനോദാര്‍ഢ്യവും അവിസ്മരണീയമായ പ്രകടനവുമാണ് ഈ വിജയത്തിലേക്ക് നയിച്ചത്'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
It is an outstanding Bronze for Pooja in Women's 1500m T-20 at the Asian Para Games!
— Narendra Modi (@narendramodi) October 28, 2023
Heartiest congratulations Pooja. Her grit and incredible performance have led to this success. pic.twitter.com/wgij6iiRVO