ഹോൺബിൽ മേള 25 വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ നാഗാലാൻഡിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മാലിന്യസംസ്കരണത്തിലും സുസ്ഥിരതയിലും മേള ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ഏതാനും വർഷങ്ങൾക്കുമുമ്പ് ഈ മേള സന്ദർശിച്ചതിന്റെ മികച്ച ഓർമകൾ അനുസ്മരിച്ച ശ്രീ മോദി, മേള സന്ദർശിക്കാനും നാഗാസംസ്കാരത്തിന്റെ ഊർജസ്വലത അനുഭവിക്കാനും ഏവരോടും ആഹ്വാനം ചെയ്തു.
നാഗാലാൻഡ് മുഖ്യമന്ത്രി ശ്രീ നെയ്ഫ്യൂ റിയോയുടെ എക്സ് പോസ്റ്റ് പങ്കിട്ടു പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ഇപ്പോൾ നടക്കുന്ന ഹോൺബിൽ മേളയ്ക്ക് എന്റെ ആശംസകൾ. 25 വർഷം പൂർത്തിയാക്കുന്ന ഊർജസ്വലമായ ഈ ഉത്സവത്തിന് നാഗാലാൻഡിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു. ഈ വർഷത്തെ മേള മാലിന്യസംസ്കരണത്തിലും സുസ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
കുറച്ചു വർഷങ്ങൾക്കു മുമ്പ് ഈ മേള സന്ദർശിച്ചതിന്റെ മികച്ച ഓർമകൾ എനിക്കുണ്ട്. ഈ ഉത്സവം കാണാനും നാഗാ സംസ്കാരത്തിന്റെ ഊർജസ്വലത അനുഭവിക്കാനും ഞാൻ ഏവരോടും അഭ്യർഥിക്കുന്നു”.
My best wishes for the ongoing Hornbill Festival and congratulations to the people of Nagaland on this lively festival completing 25 years. I am also glad to see the focus on waste management and sustainability during this year’s festival.
— Narendra Modi (@narendramodi) December 5, 2024
I have fond memories from my own visit… https://t.co/fQNf3xwJVr