18 വയസ്സിനു മുകളിലുള്ളവർക്ക് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പിന്റെ 100% ആദ്യ ഡോസ് നൽകിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദേവഭൂമിയിലെ ജനങ്ങളെ അഭിനന്ദിച്ചു. കോവിഡ് 19 നെതിരായ രാജ്യത്തിന്റെ പോരാട്ടത്തിൽ ഉത്തരാഖണ്ഡിന്റെ ഈ നേട്ടം വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
" ദേവഭൂമിയിലെ ജനങ്ങൾക്ക് നിരവധി അഭിനന്ദനങ്ങൾ. കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിൽ ഉത്തരാഖണ്ഡിന്റെ ഈ നേട്ടം വളരെ പ്രധാനമാണ്. ആഗോള മഹാമാരിക്കെതിരെ പോരാടുന്നതിന് നമ്മുടെ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം ഏറ്റവും ഫലപ്രദമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, ഇതിൽ ജനങ്ങളുടെ പങ്കാളിത്തം നിർണായകമാണ്."
देवभूमि के लोगों को बहुत-बहुत बधाई। कोविड के खिलाफ देश की लड़ाई में उत्तराखंड की यह उपलब्धि अत्यंत महत्वपूर्ण है। मुझे विश्वास है कि वैश्विक महामारी से लड़ने में हमारा वैक्सीनेशन अभियान सबसे अधिक प्रभावी साबित होने वाला है और इसमें जन-जन की भागीदारी अहम है। https://t.co/FdfkPWr6dC
— Narendra Modi (@narendramodi) October 18, 2021