ബ്രസീൽ പ്രസിഡന്റായി അധികാരമേറ്റ ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“ബ്രസീൽ പ്രസിഡന്റായി അധികാരമേറ്റ ലൂയിസ് ഇനാസിയോ ലുല ഡാ സിൽവയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന് വിജയകരമായ മൂന്നാം വട്ടം ആശംസിക്കുന്നു, ഇന്ത്യ-ബ്രസീൽ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."
Hearty congratulations to @LulaOficial on assuming office as the President of Brazil. I wish him a successful third term and look forward to working with him to strengthen India - Brazil Strategic Partnership.
— Narendra Modi (@narendramodi) January 2, 2023