അയർലണ്ടിന്റെ പ്രധാനമന്ത്രിയായി രണ്ടാം തവണയും അധികാരമേറ്റ ലിയോ വരദ്കറെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"രണ്ടാം തവണയും അയർലണ്ടിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് അഭിനന്ദനങ്ങൾ ലിയോ വരദ്കർ. അയർലണ്ടുമായുള്ള നമ്മുടെ ചരിത്രപരമായ ബന്ധങ്ങളെയും പങ്കിട്ട ഭരണഘടനാ മൂല്യങ്ങളെയും ബഹുമുഖ സഹകരണത്തെയും വളരെയധികം വിലമതിക്കുന്നു. നമ്മുടെ ഊർജ്ജസ്വലമായ സമ്പദ്‌വ്യവസ്ഥകളുടെ മുഴുവൻ സാധ്യതകളും സാക്ഷാത്കരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ഉറ്റു നോക്കുന്നു.
Congratulations @LeoVaradkar on assuming office as Taoiseach for the second time. Highly value our historical ties, shared constitutional values & multi-faceted cooperation with Ireland. Look forward to working together to realise the full potential of our vibrant economies.
— Narendra Modi (@narendramodi) December 17, 2022