ശുചിത്വ ഭാരത യജ്ഞം (ഗ്രാമീണം) രണ്ടാം ഘട്ടത്തിനു കീഴിൽ ‘മാതൃക’ വിഭാഗത്തിൽ ജമ്മു കശ്മീർ കേന്ദ്രഭരണപ്രദേശത്തെ ഗ്രാമങ്ങളിൽ നൂറു ശതമാനത്തിനും ഒഡിഎഫ് പ്ലസ് പദവി ലഭിച്ചതിനു ജമ്മു കശ്മീരിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
സമൂഹമാധ്യമമായ ‘എക്സി’ൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“സ്തുത്യർഹമായ പരിശ്രമത്തിനു ജമ്മു കശ്മീരിലെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. സംശുദ്ധവും ആരോഗ്യകരവുമായ ഇന്ത്യയിലേക്കുള്ള നമ്മുടെ യാത്രയിലെ സുപ്രധാന ചുവടുവയ്പാണിത്.”
Laudatory effort, for which I congratulate the people of Jammuand Kashmir. This is a monumental step in our journey towards a cleaner and healthier India. https://t.co/daxXYQ3aFY
— Narendra Modi (@narendramodi) October 2, 2023