ബഹിരാകാശ രംഗത്തെ സാങ്കേതിക വിദ്യയിൽ മറ്റൊരു നാഴികക്കല്ല് കൈവരിച്ചതിന് ഐഎസ്ആർഒയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ചന്ദ്രയാൻ-3 ന്റെ പ്രൊപ്പൽഷൻ മൊഡ്യൂളിനെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കൊണ്ടുവരുന്ന നിർണായക പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നത്.
ഈ നേട്ടത്തെക്കുറിച്ചുള്ള ഐഎസ്ആർഒയുടെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട്, പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു;
"അഭിനന്ദനങ്ങൾ @isro. 2040-ഓടെ ഒരു ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയക്കുക എന്ന ലക്ഷ്യം ഉൾപ്പെടെയുള്ള നമ്മുടെ ഭാവി ബഹിരാകാശ ശ്രമങ്ങളിൽ, സാങ്കേതികവിദ്യയുടെ മറ്റൊരു നാഴികക്കല്ല് കൂടി കൈവരിച്ചിരിക്കുന്നു."
Congratulations @isro. Another technology milestone achieved in our future space endeavours including our goal to send an Indian to Moon by 2040. https://t.co/emUnLsg2EA
— Narendra Modi (@narendramodi) December 6, 2023