ഇന്ത്യയുടെ പ്രഥമ സ്വകാര്യ റോക്കറ്റ് വിക്രം-എസ് വിജയകരമായി വിക്ഷേപിച്ചതിന് ഐഎസ്ആർഒയെയും ഇൻ-സ്പേസിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;
"സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് വികസിപ്പിച്ച വിക്രം-എസ് എന്ന റോക്കറ്റ് ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്നപ്പോൾ ഇന്ത്യക്ക് ഒരു ചരിത്ര നിമിഷം! ഇത് ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ വ്യവസായത്തിന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഈ നേട്ടം സാധ്യമാക്കിയതിന് ഐ എസ ആർ ഓ , ഇൻസ്പേയ്സ് എന്നിവയ്ക്ക് അഭിനന്ദനങ്ങൾ. "
"2020 ജൂണിലെ നാഴികക്കല്ലായ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്തിയ നമ്മുടെ യുവാക്കളുടെ അപാരമായ കഴിവിന് ഈ നേട്ടം സാക്ഷ്യം വഹിക്കുന്നു."
A historic moment for India as the rocket Vikram-S, developed by Skyroot Aerospace, took off from Sriharikota today! It is an important milestone in the journey of India’s private space industry. Congrats to @isro & @INSPACeIND for enabling this feat. pic.twitter.com/IqQ8D5Ydh4
— Narendra Modi (@narendramodi) November 18, 2022