അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ 16 മെഡലുകൾ (പുരുഷ-വനിത ഫ്രീസ്റ്റൈലിൽ 7 വീതവും ഗ്രീക്കോ-റോമൻ വിഭാഗത്തിൽ 2 വീതം) നേടിയ ഇന്ത്യൻ ഗുസ്തി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"നമ്മുടെ ഗുസ്തിക്കാർ നമ്മെ വീണ്ടും അഭിമാനഭരിതരാക്കുന്നു ! അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ 16 മെഡലുകൾ (പുരുഷ-വനിത ഫ്രീസ്റ്റൈലിൽ 7 വീതം, ഗ്രീക്കോ-റോമനിൽ 2 വീതം) നേടിയതിന് നമ്മുടെ ടീമിന് അഭിനന്ദനങ്ങൾ. ഇത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമാണ്. ഇന്ത്യൻ ഗുസ്തി ഭാവിയിൽ സുരക്ഷിതമായ കൈകളിൽ ആണെന്നതും ഇത് കാണിക്കുന്നു. "
Our wrestlers make us proud again! Congratulations to our team on winning 16 medals (7 each in Men's and Women’s freestyle and 2 in Greco-Roman) at the U20 World Championships. This is India’s best-ever performance. It also shows the future of Indian wrestling is in safe hands! pic.twitter.com/4vQTQtUKv2
— Narendra Modi (@narendramodi) August 22, 2022