2023ലെ ലോക അമ്പെയ്ത്ത് യൂത്ത് ചാമ്പ്യൻഷിപ്പിൽ 11 മെഡലുകൾ നേടിയ ഇന്ത്യയുടെ ജൂനിയർ, കേഡറ്റ് അമ്പെയ്ത്ത് താരങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“2023 ലെ ലോക അമ്പെയ്ത്ത് യൂത്ത് ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിച്ചതിന് നമ്മുടെ അമ്പെയ്ത്തു താരങ്ങളുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നു. അവരുടെ നേട്ടങ്ങൾ ഇന്ത്യയിലെ അമ്പെയ്ത്തിന്റെ ഭാവിക്ക് ശുഭപ്രതീക്ഷ നൽകുകയും, പുതിയ താരങ്ങൾക്ക് പ്രചോദനമാവുകയും ചെയ്യും."
Proud of our archers for excelling in the 2023 World Archery Youth Championships. Their accomplishments augur well for the future of archery in India and will motivate many upcoming archers. https://t.co/bXex3hxuwe pic.twitter.com/2Z9p0AgnAW
— Narendra Modi (@narendramodi) July 10, 2023