പി എസ് എൽ വി സി 53 ദൗത്യത്തിലൂടെ രണ്ട് ഇന്ത്യൻ സ്റ്റാർട്ടപ്പ് പേലോഡുകൾ ബഹിരാകാശത്ത് വിജയകരമായി എത്തിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇൻസ്‌പേസ് , ഐ എസ് ആർ ഒ എന്നിവയെ അഭിനന്ദിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
പി എസ് എൽ വി സി 53 ദൗത്യം രണ്ട് ഇന്ത്യൻ സ്റ്റാർട്ടപ്പ് പേലോഡുകൾ ബഹിരാകാശത്ത് എത്തിച്ചു് കൊണ്ട് ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു. ഈ സംരംഭം പ്രാപ്തമാക്കിയതിന് ഇൻസ്‌പേസിനും,ഐ എസ ആർ ഒ യ്ക്കും അഭിനന്ദനങ്ങൾ. സമീപഭാവിയിൽ കൂടുതൽ ഇന്ത്യൻ കമ്പനികൾ ബഹിരാകാശത്ത് എത്തുമെന്ന് വിശ്വാസമുണ്ട്."
The PSLV C53 mission has achieved a new milestone by launching two payloads of Indian Start-ups in Space. Congratulations @INSPACeIND and @isro for enabling this venture. Confident that many more indian companies will reach Space in near future.
— Narendra Modi (@narendramodi) July 1, 2022