ഇന്ന്, ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സിറിൽ റാമാഫോസയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പ്രസിഡൻ്റ് റാമാഫോസയുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
എക്സിൽ മോദി പോസ്റ്റ് ചെയ്തു:
" ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ഊഷ്മളമായ അഭിനന്ദനങ്ങൾ @CyrilRamaphosa. ഇന്ത്യ-ദക്ഷിണാഫ്രിക്ക തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."
Warm congratulations, Excellency @CyrilRamaphosa on your re-election as the President of the Republic of South Africa. I look forward to working with you to further strengthen the India-South Africa strategic partnership.
— Narendra Modi (@narendramodi) June 17, 2024