കപ്പലോട്ടത്തിൽ നടത്തിയ മികച്ച പ്രകടനത്തിനും 2022ലെ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ ആർഎസ്: എക്സ് പുരുഷ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയതിനും ഇബാദ് അലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
സമൂഹമാധ്യമമായ ‘എക്സി’ൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:
“കപ്പലോട്ടത്തിൽ ഇബാദ് അലിയുടേത് ഗംഭീര പ്രകടനമായിരുന്നു. ഏഷ്യൻ ഗെയിംസിലെ ആർഎസ്:എക്സ് പുരുഷ വിഭാഗത്തിൽ വെങ്കല മെഡൽ നേടി അദ്ദേഹം നമ്മുടെ അഭിമാനമുയർത്തി.
നമ്മുടെ യുവപ്രതിഭകൾക്ക് അസാധ്യമായി ഒന്നുമില്ലെന്ന് അദ്ദേഹത്തിന്റെ നേട്ടങ്ങൾ തെളിയിക്കുന്നു. അദ്ദേഹത്തിന് എന്റെ ആശംസകൾ”.
A splendid performance by Eabad Ali in Sailing. He makes us proud by winning a Bronze medal in RS:X Men’s event at the Asian Games.
— Narendra Modi (@narendramodi) September 26, 2023
His accomplishments show that nothing is impossible for our young talents. My best wishes to him. pic.twitter.com/tmVfYoLYkz