സിബിഎസ്ഇ പരീക്ഷയിൽ  വിജയം  കൈവരിച്ച  പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. യുവസുഹൃത്തുക്കളെന്ന്   അവരെ അഭിസംബോധന ചെയ്ത അദ്ദേഹം ശോഭയുള്ളതും സന്തുഷ്ടവും ആരോഗ്യകരവുമായ ഒരു ഭാവി ആശംസിച്ചു.

ട്വീറ്റുകളുടെ ഒരു  പരമ്പരയിൽ   പ്രധാനമന്ത്രി പറഞ്ഞു 

"പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകളിൽ വിജയിച്ച എന്റെ യുവസുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ. ശോഭയുള്ളതും സന്തോഷകരവും ആരോഗ്യകരവുമായ ഭാവിക്ക് ആശംസകൾ.

കൂടുതൽ കഠിനാധ്വാനം ചെയ്യാമായിരുന്നുവെന്നോ, മികച്ച പ്രകടനം നടത്താൻ കഴിയുമായിരുന്നുവെന്ന് തോന്നുന്നവരോട്, ഞാൻ പറയാൻ ആഗ്രഹിക്കുന്നു - നിങ്ങളുടെ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് നിങ്ങളുടെ തല ഉയർത്തിപ്പിടിക്കുക. ശോഭയുള്ളതും അവസരങ്ങൾ നിറഞ്ഞതുമായ ഒരു ഭാവി നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളിൽ ഓരോരുത്തരും കഴിവുകളുടെ ശക്തികേന്ദ്രമാണ്. എല്ലായ്പ്പോഴും എന്റെ ആശംസകൾ.

ഈ വർഷം പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് ഹാജരായ ബാച്ച് ഇതപര്യന്തമില്ലാത്ത സാഹചര്യങ്ങളിലാണ് പരീക്ഷ യെഴുതിയത്. 

കഴിഞ്ഞ വർഷം വിദ്യാഭ്യാസ ലോകം നിരവധി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. എന്നിരുന്നാലും, അവർ പുതിയ പതിവുകളുമായി   പൊരുത്തപ്പെടുകയും അവരുടെ മികച്ചത് നൽകുകയും ചെയ്തു. അവരിൽ അഭിമാനിക്കുന്നു!.

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi Distributes Over 51,000 Appointment Letters At 15th Rozgar Mela

Media Coverage

PM Modi Distributes Over 51,000 Appointment Letters At 15th Rozgar Mela
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഏപ്രിൽ 27
April 27, 2025

From Culture to Crops: PM Modi’s Vision for a Sustainable India

Bharat Rising: PM Modi’s Vision for a Global Manufacturing Powerhouse