ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ അമ്പെയ്ത്ത് ഇനത്തിൽ വെള്ളി മെഡൽ നേടിയ അതനു ദാസ്, തുഷാർ ഷെൽക്കെ, ബൊമ്മദേവര ധീരജ് എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
"പുരുഷന്മാരുടെ അമ്പെയ്ത്ത് റികർവ് ടീം വെള്ളി മെഡൽ കൊണ്ടുവന്നപ്പോൾ ആഹ്ളാദത്തിന്റെ നിമിഷം. അതനു ദാസ്, തുഷാർ ഷെൽക്കെ, ബൊമ്മദേവര ധീരജ് എന്നിവർക്ക് അഭിനന്ദനങ്ങൾ. അർപ്പണബോധവും നിശ്ചയദാർഢ്യവും വ്യക്തമാക്കുന്ന പ്രകടനമായിരുന്നു അവരുടേത്.”
A moment of jubilation as our Men's Archery Recurve team brings home the Silver Medal. Congratulations, @ArcherAtanu, Tushar Shelke and @BommadevaraD, Keep it up! Theirs was a focused performance marked with dedication and determination. pic.twitter.com/xugJsRMACM
— Narendra Modi (@narendramodi) October 6, 2023