നൈജീരിയൻ സ്റ്റേറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഫെഡറൽ റിപ്പബ്ലിക് ഓഫ് നൈജീരിയ പ്രസിഡൻ്റ് ബഹുമാന്യ ശ്രീ. ബോല അഹമ്മദ് ടിനുബു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് രാഷ്ട്രതന്ത്രജ്ഞതയ്ക്കും ഇന്ത്യ-നൈജീരിയ ബന്ധം പരിപോഷിപ്പിക്കുന്നതിനും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് "ഗ്രാൻഡ് കമാൻഡർ ഓഫ് നൈജർ" ദേശീയ ബഹുമതി നൽകി ആദരിച്ചു. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൻ കീഴിൽ ഇന്ത്യ ഒരു ആഗോള ശക്തിയായി സ്ഥാനമുറപ്പിക്കുകയും, അദ്ദേഹത്തിൻ്റെ പരിവർത്തനാത്മക ഭരണം എല്ലാവർക്കിടയിലും ഐക്യവും സമാധാനവും സമൃദ്ധിയും പരിപോഷിപ്പിക്കുകയും ചെയ്തു.
പുരസ്‌കാരം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി ഈ ബഹുമതി ഇന്ത്യയിലെ ജനങ്ങൾക്കും ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ദീർഘകാലത്തെ ചരിത്രപരമായ സൗഹൃദത്തിനുമായി സമർപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിനും ആഗോള ദക്ഷിണ മേഖലയുടെ അഭിലാഷങ്ങളോടുള്ള പരസ്പര പ്രതിബദ്ധതയ്ക്കും ഉള്ള അംഗീകാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
1969 ന് ശേഷം ഈ ബഹുമതി ലഭിക്കുന്ന ആദ്യ വിദേശ നേതാവാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.