രാഷ്ട്രതന്ത്രജ്ഞത, കോവിഡ് മഹാമാരി സമയത്ത് നൽകിയ പിന്തുണ, ഇന്ത്യ-ഡൊമിനിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത എന്നിവ പരിഗണിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ബഹുമതിയായ -"ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ" പ്രസിഡൻ്റ് സിൽവാനി ബർട്ടൺ സമ്മാനിച്ചു. ഡൊമിനിക്ക പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്‌കെറിറ്റും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഗയാന പ്രസിഡൻ്റ് ഡോ ഇർഫാൻ അലി, ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ടിലി, ഗ്രെനഡ പ്രധാനമന്ത്രി ഡിക്കൺ മിച്ചൽ, സെൻ്റ് ലൂസിയ പ്രധാനമന്ത്രി ഫിലിപ്പ് ജെ. പിയറി, ആൻ്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ബഹുമതി, ഇന്ത്യയിലെ ജനങ്ങൾക്കും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾക്കുമായി പ്രധാനമന്ത്രി സമർപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വരും വർഷങ്ങളിലും കൂടുതൽ അഭിവൃദ്ധി പ്രാപിക്കുമെന്നും ആഴമേറിയതാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2024 നവംബർ 20 ന് ഗയാനയിലെ ജോർജ്ജ്ടൗണിൽ നടന്ന രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടിയുടെ ഭാഗമായിട്ടായിരുന്നു അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്.
Gratitude to President Sylvanie Burton of Dominica for conferring the 'Dominica Award of Honour' upon me. This honour is dedicated to my sisters and brothers of India. It is also indicative of the unbreakable bond between our nations. pic.twitter.com/Ro27fpSyr3
— Narendra Modi (@narendramodi) November 20, 2024