ഇന്ന് ശ്രീ രാജ് മഞ്ചന്ദയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അർപ്പണബോധത്തിനും മികവിനും പേരുകേട്ട ഇന്ത്യൻ സ്ക്വാഷിൻ്റെ യഥാർത്ഥ ഇതിഹാസമാണ് ശ്രീ മഞ്ചന്ദയെന്ന് ശ്രീ മോദി പ്രശംസിച്ചു. രാഷ്ട്രത്തിനായുള്ള തന്റെ സേവനം സൈനിക സേവനത്തിലൂടെ പ്രതിഫലിപ്പിച്ചതിനും ശ്രീ മഞ്ചന്ദയെ അദ്ദേഹം അഭിനന്ദിച്ചു.
എക്‌സ് ഹാൻഡിലിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി ഇങ്ങനെ കുറിച്ചു:
“അർപ്പണബോധത്തിനും മികവിനും പേരുകേട്ട ഇന്ത്യൻ സ്ക്വാഷിൻ്റെ യഥാർത്ഥ ഇതിഹാസമായ ശ്രീ രാജ് മഞ്ചന്ദ ജിയുടെ നിര്യാണത്തിൽ ദുഃഖമുണ്ട്. അദ്ദേഹം നേടിയ പുരസ്‌കാരങ്ങൾക്ക് പുറമേ, കായിക രംഗത്തോടുള്ള അഭിനിവേശവും തലമുറകളെ പ്രചോദിപ്പിക്കാനുള്ള കഴിവുമാണ് അദ്ദേഹത്തെ യഥാർത്ഥത്തിൽ വേറിട്ടു നിർത്തിയത്. സ്ക്വാഷ് കോർട്ടിനപ്പുറം, രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിൻ്റെ സേവനം അദ്ദേഹത്തിൻ്റെ സൈനിക സേവനത്തിലും പ്രതിഫലിച്ചു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി: PM @narendramodi"
Saddened by the passing away of Shri Raj Manchanda Ji, a true legend of Indian squash known for his dedication and excellence. In addition to the laurels he won, it was his passion for the sport and his ability to inspire generations that truly set him apart. Beyond the squash…
— PMO India (@PMOIndia) December 4, 2024