മുൻ പാർലമെന്റേറിയൻ സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
എക്സിലെ ഹൃദയസ്പർശിയായ സന്ദേശത്തിൽ ശ്രീ മോദി കുറിച്ചു:
“സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അഗാധ ദുഃഖമുണ്ട്. അദ്ദേഹം ഇടതുപക്ഷത്തിന്റെ മാർഗദർശിയായിരുന്നു. രാഷ്ട്രീയരംഗത്തുടനീളം ഏവരെയും കൂട്ടിയിണക്കാനുള്ള കഴിവിന്റെ പേരിൽ അറിയപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഈ ദുഃഖവേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും അണികൾക്കുമൊപ്പമാണ് എന്റെ ചിന്തകൾ. ഓം ശാന്തി.”
Saddened by the passing away of Shri Sitaram Yechury Ji. He was a leading light of the Left and was known for his ability to connect across the political spectrum. He also made a mark as an effective Parliamentarian. My thoughts are with his family and admirers in this sad hour.… pic.twitter.com/Cp8NYNlwSB
— Narendra Modi (@narendramodi) September 12, 2024