പ്രഗത്ഭ നർത്തകനും സാംസ്കാരിക പ്രതിഭയുമായ ശ്രീ കനക രാജുവിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. ഗുസ്സാഡി നൃത്തം സംരക്ഷിക്കുന്നതിന് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകളെയും സാംസ്കാരിക പൈതൃകം അതിൻ്റെ ആധികാരിക രൂപത്തിൽ തഴച്ചുവളരുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള അർപ്പണബോധത്തെയും അഭിനിവേശത്തെയും ശ്രീ മോദി പ്രശംസിച്ചു.
എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
"നർത്തകനും സാംസ്കാരിക പ്രതിഭയുമായ ശ്രീ കനക രാജു ജിയുടെ വേർപാടിൽ അഗാധമായ ദുഖമുണ്ട്. ഗുസ്സാഡി നൃത്തം സംരക്ഷിക്കുന്നതിൽ അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ വരും തലമുറകളെ എപ്പോഴും പ്രചോദിപ്പിക്കും. അദ്ദേഹത്തിൻ്റെ സമർപ്പണവും അഭിനിവേശവും സാംസ്കാരിക പൈതൃകത്തിൻ്റെ സുപ്രധാന ഘടകങ്ങൾ അവയുടെ ആധികാരിക രൂപത്തിൽ വളരുമെന്ന് ഉറപ്പാക്കി. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കും ആരാധകർക്കും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”
Saddened by the passing of Shri Kanaka Raju Ji, a prolific dancer and cultural icon. His rich contribution to preserving Gussadi dance will always motivate the coming generations. His dedication and passion ensured that important aspects of cultural heritage can flourish in their… pic.twitter.com/RAu3C8v4d1
— Narendra Modi (@narendramodi) October 26, 2024