ഉത്തരാഖണ്ഡിലെ ചമോലിയിൽ ഉണ്ടായ വൈദ്യുത അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച പ്രധാനമന്ത്രി, സംസ്ഥാന സർക്കാരിന് കീഴിലുള്ള പ്രാദേശിക ഭരണകൂടം ഇരകൾക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും അറിയിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു :
“അങ്ങേയറ്റം വേദനാജനകമാണ്! ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നതിനൊപ്പം, പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അപകടത്തിന് ഇരയായവർക്കു സംസ്ഥാന ഗവണ്മെന്റിന്റെ മേൽനോട്ടത്തിലുള്ള പ്രാദേശിക ഭരണകൂടം സാധ്യമായ എല്ലാ സഹായവും നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി ."
अत्यंत पीड़ादायक! उत्तराखंड के चमोली में हुए हादसे से बहुत दुख हुआ है। शोकाकुल परिजनों के प्रति मैं अपनी गहरी संवेदना प्रकट करने के साथ ही सभी घायलों के जल्द स्वस्थ होने की कामना करता हूं। राज्य सरकार की देखरेख में स्थानीय प्रशासन पीड़ितों की हरसंभव मदद में जुटा है: PM…
— PMO India (@PMOIndia) July 19, 2023