ഉത്തർപ്രദേശിലെ കന്നൗജിൽ ബസ് അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതർക്കു രണ്ടുലക്ഷംരൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും PMNRFൽനിന്നു ധനസഹായം നൽകുമെന്നു ശ്രീ മോദി പ്രഖ്യാപിച്ചു.
“ഉത്തർപ്രദേശിലെ കന്നൗജിൽ ബസ് അപകടത്തിലുണ്ടായ ജീവഹാനിയിൽ ദുഃഖിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയുംവേഗം സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണാധികാരികൾ ദുരന്തത്തിന് ഇരയായവർക്കു സഹായമേകുന്നുണ്ട്.
മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽനിന്നു രണ്ടുലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും: പ്രധാനമന്ത്രി @narendramodi” – എക്സിൽ പ്രധാനമന്ത്രി കുറിച്ചു.
Saddened by the loss of lives in the bus accident in Kannauj, Uttar Pradesh. Condolences to those who lost their loved ones. May the injured recover soon. The local administration is assisting those affected.
— PMO India (@PMOIndia) December 6, 2024
An ex-gratia of Rs. 2 lakh from PMNRF would be given to the next of…