ഭാരതരത്‌ന മഹാമന പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ചെറുമകൻ ഗിരിധർ മാളവ്യയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഗംഗാ ശുചീകരണ യജ്ഞത്തിനും വിദ്യാഭ്യാസ ലോകത്തിനും ശ്രീ ഗിരിധർ മാളവ്യ നൽകിയ സംഭാവനകളെ ശ്രീ മോദി പ്രകീർത്തിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:
"ഭാരത രത്‌ന മഹാമന പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ ജിയുടെ ചെറുമകൻ ഗിരിധർ മാളവ്യ ജിയുടെ വിയോഗത്തിൽ അങ്ങേയറ്റം ദുഃഖമുണ്ട്. അദ്ദേഹത്തിൻ്റെ വിയോഗം വിദ്യാഭ്യാസ ലോകത്തിനൊപ്പം രാജ്യത്തിനാകെ നികത്താനാവാത്ത നഷ്ടമാണ്. ഗംഗാ ശുചീകരണ യജ്ഞത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും. ജുഡീഷ്യൽ സർവീസിലെ പ്രവർത്തനത്തിലൂടെ അദ്ദേഹം വേറിട്ട വ്യക്തിത്വം സൃഷ്ടിച്ചു. അദ്ദേഹത്തെ പലതവണ നേരിട്ട് കാണാനുള്ള സൗഭാഗ്യം എനിക്കുണ്ടായി. 2014ലും 2019ലും എൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസിയിൽ നിന്നുള്ള നിർദ്ദേശകനായിരുന്നു അദ്ദേഹം, അത് എന്നെ സംബന്ധിച്ച് അവിസ്മരണീയമായിരിക്കും. ഈ ദുഃഖകരമായ വേളയിൽ ദൈവം അദ്ദേഹത്തിൻ്റെ കുടുംബത്തിന് ശക്തി നൽകട്ടെ. ഓം ശാന്തി!"
भारत रत्न महामना पंडित मदन मोहन मालवीय जी के प्रपौत्र गिरिधर मालवीय जी के निधन से अत्यंत दुख हुआ है। उनका जाना शिक्षा जगत के साथ-साथ पूरे देश के लिए एक अपूरणीय क्षति है। गंगा सफाई अभियान में उनके योगदान को हमेशा याद किया जाएगा। न्यायिक सेवा में अपने कार्यों से भी उन्होंने अपनी एक…
— Narendra Modi (@narendramodi) November 18, 2024