പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനും മാര്‍ഗ്ഗദര്‍ശകമായ പ്രവര്‍ത്തനങ്ങളിലൂടെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുകയും നമ്മുടെ രാജ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്ത ഡോ. എം.എസ്. സ്വാമിനാഥന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
''ഡോ. എം.എസ്. സ്വാമിനാഥന്‍ ജിയുടെ വിയോഗം അഗാധമായി ദുഃഖിപ്പിക്കുന്നു. നമ്മുടെ രാജ്യചരിത്രത്തിലെ വളരെ നിര്‍ണായകമായ ഒരു കാലഘട്ടത്തില്‍, കാര്‍ഷിക മേഖലയിലെ അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശകമായ പ്രവര്‍ത്തനം ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിയ്ക്കുകയും നമ്മുടെ രാജ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്തു.
കാര്‍ഷികരംഗത്തെ വിപ്ലവകരമായ സംഭാവനകള്‍ക്കപ്പുറം, നൂതനാശയത്തിന്റെ ശക്തികേന്ദ്രവും നിരവധിപേരെ വളര്‍ത്തിയെടുത്തിരുന്ന ഉപദേശകനുമായിരുന്നു ഡോ. സ്വാമിനാഥന്‍. ഗവേഷണത്തിലും മാര്‍ഗ്ഗനിര്‍ദേശത്തിലുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എണ്ണമറ്റ ശാസ്ത്രജ്ഞരിലും കണ്ടുപിടുത്തക്കാരിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഡോ. സ്വാമിനാഥനുമായുള്ള സംഭാഷണങ്ങളെ ഞാന്‍ എപ്പോഴും വിലമതിക്കുന്നു. ഇന്ത്യയുടെ പുരോഗതി കാണാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ശ്ലാഘനീയമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനവും വരും തലമുറകള്‍ക്ക് പ്രചോദനമാകും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി'' പ്രധാനമന്ത്രി എക്‌സില്‍ ഒരു ത്രെഡ് പോസ്റ്റ് ചെയ്തു.
I will always cherish my conversations with Dr. Swaminathan. His passion to see India progress was exemplary.
— Narendra Modi (@narendramodi) September 28, 2023
His life and work will inspire generations to come. Condolences to his family and admirers. Om Shanti.
Beyond his revolutionary contributions to agriculture, Dr. Swaminathan was a powerhouse of innovation and a nurturing mentor to many. His unwavering commitment to research and mentorship has left an indelible mark on countless scientists and innovators.
— Narendra Modi (@narendramodi) September 28, 2023
Deeply saddened by the demise of Dr. MS Swaminathan Ji. At a very critical period in our nation’s history, his groundbreaking work in agriculture transformed the lives of millions and ensured food security for our nation. pic.twitter.com/BjLxHtAjC4
— Narendra Modi (@narendramodi) September 28, 2023