Quoteഇന്ത്യയുടെ ഏറ്റവും വിശിഷ്ടരായ നേതാക്കളിലൊരാളായ ഡോ. മന്‍മോഹന്‍ സിംഗ് ജിയുടെ നഷ്ടത്തില്‍ ഇന്ത്യ ദുഃഖിക്കുന്നു: പ്രധാനമന്ത്രി
Quoteധനമന്ത്രി ഉള്‍പ്പെടെ വിവിധ ഗവണ്‍മെന്റ് പദവികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു, വര്‍ഷങ്ങളായി നമ്മുടെ സാമ്പത്തിക നയത്തില്‍ ശക്തമായ മുദ്ര പതിപ്പിച്ചു: പ്രധാനമന്ത്രി
Quoteനമ്മുടെ പ്രധാനമന്ത്രിയെന്ന നിലയില്‍, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം വ്യാപകമായ ശ്രമങ്ങള്‍ നടത്തി: പ്രധാനമന്ത്രി

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 'ഇന്ത്യയുടെ ഏറ്റവും വിശിഷ്ട നേതാക്കളിലൊരാളായ ഡോ. മന്‍മോഹന്‍ സിംഗ് ജിയുടെ വേര്‍പാടില്‍ ദുഃഖിക്കുന്നു,' ശ്രീ മോദി പറഞ്ഞു. ഡോ. മന്‍മോഹന്‍ സിംഗ് സാധാരണക്കാരനില്‍നിന്ന് ഉയര്‍ന്ന് ആദരണീയനായ ഒരു സാമ്പത്തിക വിദഗ്ധനായി ഉയര്‍ന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. നമ്മുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ ഡോ. മന്‍മോഹന്‍ സിംഗ് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ വിപുലമായ ശ്രമങ്ങള്‍ നടത്തി.

എക്സില്‍ പ്രധാനമന്ത്രി ഇപ്രകാരം പോസ്റ്റ് ചെയ്തു:

ഇന്ത്യയുടെ ഏറ്റവും വിശിഷ്ട നേതാക്കളിലൊരാളായ ഡോ. മന്‍മോഹന്‍ സിംഗ് ജിയുടെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു. എളിയ തുടക്കത്തില്‍ നിന്ന് ഉയര്‍ന്നുവന്ന അദ്ദേഹം ആദരിക്കപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി ഉയര്‍ന്നു. ധനമന്ത്രി ഉള്‍പ്പെടെ വിവിധ ഗവണ്‍മെന്റ് പദവികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു, വര്‍ഷങ്ങളായി നമ്മുടെ സാമ്പത്തിക നയത്തില്‍ ശക്തമായ മുദ്ര പതിപ്പിച്ചു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഉള്‍ക്കാഴ്ചയുള്ളതായിരുന്നു. നമ്മുടെ പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം വളരെയധികം ശ്രമങ്ങള്‍ നടത്തി.

 

അദ്ദേഹം പ്രധാനമന്ത്രിയും ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രയും ആയിരുന്നപ്പോള്‍ മന്‍മോഹന്‍ സിംഗ് ജിയും ഞാനും പതിവായി ഇടപഴകിയിരുന്നു. ഭരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഞങ്ങള്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തുമായിരുന്നു. അദ്ദേഹത്തിന്റെ ജ്ഞാനവും വിനയവും എപ്പോഴും പ്രകടമായിരുന്നു.

ദുഃഖസാന്ദ്രമായ ഈ വേളയില്‍, എന്റെ ചിന്തകള്‍ ഡോ. മന്‍മോഹന്‍ സിംഗ് ജിയുടെ കുടുംബത്തിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും എണ്ണമറ്റ ആരാധകര്‍ക്കും ഒപ്പമാണ്. ഓം ശാന്തി.'

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
How NEP facilitated a UK-India partnership

Media Coverage

How NEP facilitated a UK-India partnership
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 29
July 29, 2025

Aatmanirbhar Bharat Transforming India Under Modi’s Vision