ഹിമാചൽ പ്രദേശിലെ ദാരുണമായ ഫാക്ടറി അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് സഹായധനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"ഹിമാചൽ പ്രദേശിലെ ഉനയിൽ ഫാക്ടറിയിലുണ്ടായ അപകടം ദുഃഖകരമാണ്. ഇതിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഇതോടൊപ്പം അപകടത്തിൽ പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു : പ്രധാനമന്ത്രി "
"ഹിമാചൽ പ്രദേശിലെ ദാരുണമായ ഫാക്ടറി അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർ എഫിൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും: പ്രധാനമന്ത്രി"