വാഷിങ്ടൺ ഡിസിയിലെ ദാരുണമായ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിനിരയായവരുടെ കുടുംബങ്ങൾക്കു ശ്രീ മോദി ഹൃദയത്തിൽതൊട്ടുള്ള അനുശോചനം രേഖപ്പെടുത്തുകയും അമേരിക്കയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“വാഷിങ്ടൺ ഡിസിയിലെ ദാരുണമായ അപകടത്തിലുണ്ടായ ജീവഹാനിയിൽ അഗാധമായ ദുഃഖമുണ്ട്.
അപകടത്തിനിരയായവരുടെ കുടുംബങ്ങൾക്കു ഹൃദയത്തിൽതൊട്ടുള്ള അനുശോചനം അറിയിക്കുന്നു.
അമേരിക്കയിലെ ജനങ്ങൾക്കു ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. @realDonaldTrump”
Deeply saddened by loss of lives in the tragic collision in Washington DC.
— Narendra Modi (@narendramodi) January 31, 2025
Our heartfelt condolences to the families of the victims.
We stand in solidarity with the people of the United States. @realDonaldTrump