ആന്ധ്രാപ്രദേശില്‍ അനകപള്ളിയിലെ ഫാക്ടറിയിലുണ്ടായ അപകടത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മോദി ആശംസിച്ചു.
പി.എം.എന്‍.ആര്‍.എഫില്‍ നിന്ന് മരണപ്പെട്ട ഓരോരുത്തരുടെയും അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയുടെയും പരിക്കേറ്റവര്‍ക്ക് 50,000. രൂപയുടെയും ധനഹസായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
''അനകപ്പള്ളിയിലെ ഒരു ഫാക്ടറിയിലെ അപകടത്തിലുണ്ടായ ജീവഹാനിയില്‍ വേദനിക്കുന്നു. അടുത്ത ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടവരോട്അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. മരണപ്പെട്ട ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് പി.എം.എന്‍.ആര്‍.എഫില്‍ നിന്ന് 2 ലക്ഷം രൂപയുടെ ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും ശ്രീ നരേന്ദ്രമോദി'' പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ പോസ്റ്റ് ചെയ്തു.
Pained by the loss of lives due to a mishap at a factory in Anakapalle. Condolences to those who lost their near and dear ones. May the injured recover soon. An ex-gratia of Rs. 2 lakhs from PMNRF would be given to the next of kin of each deceased. The injured would be given Rs.…
— PMO India (@PMOIndia) August 21, 2024