കുവൈറ്റ് സിറ്റിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ദുരന്തബാധിതരെ സഹായിക്കാൻ അവിടത്തെ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.
“കുവൈറ്റ് സിറ്റിയിൽ ഉണ്ടായ തീപിടിത്തം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടമായവർക്കൊപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരന്ത ബാധിതരെ സഹായിക്കാൻ അവിടത്തെ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു."
കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ പോസ്റ്റ് സാമൂഹ്യ മാധ്യമമായ എക്‌സിൽ പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി കുറിച്ചു.
The fire mishap in Kuwait City is saddening. My thoughts are with all those who have lost their near and dear ones. I pray that the injured recover at the earliest. The Indian Embassy in Kuwait is closely monitoring the situation and working with the authorities there to assist… https://t.co/cb7GHN6gmX
— Narendra Modi (@narendramodi) June 12, 2024