സിറിയയിലുണ്ടായ ഭൂകമ്പത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സിറിയൻ ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഈ ദുഷ്കരമായ വേളയിൽ സഹായവും പിന്തുണയും നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്നും ശ്രീ മോദി പറഞ്ഞു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"വിനാശകരമായ ഭൂകമ്പം സിറിയയെയും ബാധിച്ചുവെന്നറിയുന്നതിൽ വളരെ വേദനയുണ്ട്. ഭൂകമ്പത്തിന്
ഇരയായ കുടുംബങ്ങളോട് എന്റെ ആത്മാർത്ഥ അനുശോചനം. സിറിയൻ ജനതയുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു, ഈ പ്രയാസകരമായ സമയത്ത് സഹായവും പിന്തുണയും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്."
Deeply pained to learn that the devastating earthquake has also affected Syria. My sincere condolences to the families of the victims. We share the grief of Syrian people and remain committed to provide assistance and support in this difficult time.
— Narendra Modi (@narendramodi) February 6, 2023