രാജസ്ഥാനിലെ ബാർമർ-ജോധ്പൂർ ഹൈവേയിൽ ബസും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ മരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) ദുരിതബാധിതർക്കുള്ള സഹായധനവും ശ്രീ മോദി അംഗീകരിച്ചു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി ഓഫീസ് പറഞ്ഞു;
"രാജസ്ഥാനിലെ ബാർമർ-ജോധ്പൂർ ഹൈവേയിൽ ബസും ടാങ്കറും കൂട്ടിയിടിച്ച് ആളുകൾക്ക് ജീവൻ നഷ്ടമായത് ദുഃഖകരമാണ്. മരണമടഞ്ഞവരുടെ കുടുംബങ്ങളെ ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ അനുശോചനം അറിയിക്കുന്നു.
പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും : പ്രധാനമന്ത്രി @നരേന്ദ്രമോദി"
An ex-gratia of Rs. 2 lakh each from PMNRF would be given to the next of kin of those who lost their lives due to the accident at the Barmer-Jodhpur Highway in Rajasthan. The injured would be given Rs. 50,000 each: PM @narendramodi
— PMO India (@PMOIndia) November 10, 2021