മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയി നടന്ന അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ദേശീയ ദുരിതാശ്വാസനിധിയിൽ നിന്ന് മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു ;
“ഛത്രപതി സംഭാജിനഗർ ജില്ലയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ വേദനയുണ്ട്. എന്റെ ചിന്തകൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. പിഎംഎൻആർഫിൽ നിന്ന് മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിക്കുന്നു."
Pained by the loss of lives due to an accident in Chhatrapati Sambhajinagar district. My thoughts are with those who lost their loved ones. I wish the injured a speedy recovery. An ex-grata of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured…
— PMO India (@PMOIndia) October 15, 2023