മധ്യപ്രദേശിലെ ദതിയ ജില്ലയിലുണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് ധനസഹായം നൽകുമെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
“ദതിയയിലെ റോഡ് അപകടം ഹൃദയഭേദകമാണ്. ഈ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. സംസ്ഥാന ഗവണ്മെന്റിന്റെ മേൽനോട്ടത്തിൽ, പ്രാദേശിക ഭരണകൂടം പൂർണമായും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു : പ്രധാനമന്ത്രി മോദി.
" ദതിയയിലെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതം നൽകും : പ്രധാനമന്ത്രി നരേന്ദ്രമോദി.
दतिया में हुआ सड़क हादसा हृदयविदारक है। इस दुर्घटना में जिन्होंने अपनों को खोया है, उनके परिजनों के प्रति मेरी शोक-संवेदनाएं। घायलों के शीघ्र स्वस्थ होने की कामना करता हूं। राज्य सरकार की देखरेख में स्थानीय प्रशासन राहत और बचाव के काम में पूरी तत्परता से जुटा है: PM Modi
— PMO India (@PMOIndia) June 28, 2023
An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of those who lost their lives in the mishap in Datia. The injured would be given Rs. 50,000: PM @narendramodi
— PMO India (@PMOIndia) June 28, 2023