പത്മശ്രീ പുരസ്‌കാര ജേതാവ് കമലാ പൂജാരിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
അവര്‍ കാര്‍ഷിക മേഖലയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കി, പ്രത്യേകിച്ച് ജൈവ കാര്‍ഷിക രീതികളെ ഉത്തേജിപ്പിക്കുകയും നാടന്‍ വിത്തുകളെ സംരക്ഷിക്കുകയും ചെയ്തു, പ്രധാനമന്ത്രി പറഞ്ഞു.
''ശ്രീമതിയുടെ കമലാ പൂജാരി ജിയുടെ വിയോഗത്തില്‍ വേദനിക്കുന്നു. അവര്‍ കാര്‍ഷിക മേഖലയ്ക്ക് ഒരു മഹത്തായ സംഭാവനകള്‍ നല്‍കി, പ്രത്യേകിച്ച് ജൈവ കാര്‍ഷിക രീതികള്‍ ഉത്തേജിപ്പിക്കുകയും നാടന്‍ വിത്തുകള്‍ സംരക്ഷിക്കുകയും ചെയ്തു. സുസ്ഥിരതയെ സമ്പുഷ്ടമാക്കുന്നതിലും ജൈവവൈവിദ്ധ്യം സംരക്ഷിക്കുന്നതിലുമുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ കാലങ്ങളോളം ഓര്‍മ്മിക്കപ്പെടും. ഗോത്രവര്‍ഗ്ഗ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിലെ ഒരു വഴിവിളക്കുമായിരുന്നു അവര്‍. അവരുടെ കുടുംബത്തിനോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി'' ഒരു എക്സ് പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
Pained by the passing away of Smt. Kamala Pujari Ji. She made a monumental contribution to agriculture, particularly boosting organic agricultural practices and protecting indigenous seeds. Her work in enriching sustainability and protecting biodiversity will be remembered for… pic.twitter.com/GUupabkQ9m
— Narendra Modi (@narendramodi) July 20, 2024