മധ്യപ്രദേശിലെ സാഗർ ജില്ലയിൽ മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾ മരിച്ച ദൗർഭാഗ്യകരമായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) 2 ലക്ഷം രൂപവീതം ധനസഹായവും ശ്രീ മോദി പ്രഖ്യാപിച്ചു .മരിച്ച കുട്ടികളുടെ ദുഃഖിതരായ കുടുംബങ്ങൾക്കായി അദ്ദേഹം പ്രാർത്ഥിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തത് :
"മധ്യപ്രദേശിലെ സാഗറിലുണ്ടായ അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ PMNRF-ൽ നിന്ന് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും."
"മധ്യപ്രദേശിലെ സാഗറിൽ മതിൽ തകർന്ന സംഭവം ഹൃദയഭേദകമാണ്. ജീവൻ നഷ്ടപ്പെട്ട കുട്ടികളുടെ ദുഃഖിതരായ കുടുംബങ്ങൾക്ക് എൻ്റെ അനുശോചനം അറിയിക്കുന്നു . ഈ വേദന താങ്ങാനുള്ള ശക്തി ദൈവം അവർക്ക് നൽകട്ടെ. ഇതോടൊപ്പം,പരിക്കേറ്റവരെല്ലാം എത്രയും വേഗം സുഖം പ്രാപിക്കട്ടേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു" പ്രധാനമന്ത്രി.
The Prime Minister has announced an ex-gratia of Rs. 2 lakh from PMNRF for the next of kin of each deceased in the mishap in Sagar, Madhya Pradesh. The injured would be given Rs. 50,000. https://t.co/h3dkZh5Lrp
— PMO India (@PMOIndia) August 4, 2024