മണിപ്പൂരിൽ അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അപലപിച്ചു. ഇന്ന് വീരമൃത്യു വരിച്ച സൈനികർക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"മണിപ്പൂരിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇന്ന് വീരമൃത്യു വരിച്ച സൈനികർക്കും കുടുംബാംഗങ്ങൾക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്."
Strongly condemn the attack on the Assam Rifles convoy in Manipur. I pay homage to those soldiers and family members who have been martyred today. Their sacrifice will never be forgotten. My thoughts are with the bereaved families in this hour of sadness.
— Narendra Modi (@narendramodi) November 13, 2021