Quoteരാജ്യത്തെ ആദ്യത്തെ നദീതട ഡോൾഫിനുകളുടെ കണക്കെടുപ്പ് റിപ്പോർട്ട് പ്രധാനമന്ത്രി പുറത്തിറക്കി, മൊത്തം 6,327 ഡോൾഫിനുകൾ ഉണ്ടെന്നാണ് കണക്കുകൾ
Quoteജുനഗഢിൽ വൈൽഡ് ലൈഫ് ദേശീയ റഫറൽ കേന്ദ്രത്തിൻ്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു
Quote16-ാമത് ഏഷ്യാറ്റിക് ലയൺ പോപ്പുലേഷൻ എസ്റ്റിമേഷൻ 2025-ൽ നടത്തുമെന്നും, കോയമ്പത്തൂരിലെ സാക്കോണിൽ മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനായി സെൻ്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു
Quoteമധ്യപ്രദേശിലെ ഗാന്ധിസാഗർ വന്യജീവി സങ്കേതത്തിലേക്കും ഗുജറാത്തിലെ ബന്നി പുൽമേടുകളിലേക്കും ചീറ്റപ്പുലികളെ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു
Quoteവന്യജീവി സംരക്ഷണ ശ്രമങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി ചീങ്കണ്ണികൾക്കായി ഒരു പുതിയ പദ്ധതിയും ദേശീയ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് സംരക്ഷണ പ്രവർത്തന പദ്ധതിയും പ്രഖ്യാപിച്ചു
Quoteകാട്ടുതീ, മനുഷ്യ-മൃഗ സംഘർഷങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങളെ ചെറുക്കുന്നതിന് റിമോട്ട് സെൻസിംഗ്, ജിയോസ്‌പേഷ്യൽ മാപ്പിംഗ്, AI & മെഷീൻ ലേണിംഗ് എന്നിവയുടെ ഉപയോഗത്തിന് പ്രധാനമന്ത്രി ഊന്നൽ നൽകി
Quoteവന്യജീവി ടൂറിസത്തിന് യാത്രാ സൗകര്യത്തിൻ്റെയ
Quoteദേശീയ വന്യജീവി ബോർഡിൻ്റെ ഏഴാമത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഗിർ ദേശീയോദ്യാനം സന്ദർശിച്ചു.
Quoteഡോൾഫിൻ ആവാസ മേഖലകൾ പരിചിതമാകുന്നതിന് സ്കൂൾ വിദ്യാർത്ഥികളുടെ സന്ദർശനം സംഘടിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു.

ദേശീയ വന്യജീവി ബോർഡിൻ്റെ ഏഴാമത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഗിർ ദേശീയോദ്യാനം സന്ദർശിച്ചു.

വന്യജീവി സംരക്ഷണത്തിനായി ഗവൺമെൻ്റ് സ്വീകരിച്ച വിവിധ സംരംഭങ്ങൾ ദേശീയ വന്യജീവി ബോർഡ് അവലോകനം ചെയ്തു, പുതിയ സംരക്ഷിത പ്രദേശങ്ങൾ സൃഷ്ടിക്കുന്നതിലെ നേട്ടങ്ങളും പ്രോജക്ട് ടൈഗർ, പ്രോജക്റ്റ് എലിഫൻ്റ്, പ്രോജക്റ്റ് സ്നോ ലെപ്പർഡ് തുടങ്ങിയ സ്പീഷിസ്-നിർദ്ദിഷ്ട മുൻനിര പരിപാടികളും എടുത്തുകാണിച്ചു. ഡോൾഫിനുകളുടെയും ഏഷ്യൻ സിംഹങ്ങളുടെയും സംരക്ഷണ ശ്രമങ്ങൾ, ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ്സ് അലയൻസ് സ്ഥാപിക്കൽ എന്നിവയും ബോർഡ് ചർച്ച ചെയ്തു.

6,327 ഡോൾഫിനുകൾ ഉണ്ടെന്ന് കണക്കാക്കിയ രാജ്യത്തെ ആദ്യത്തെ നദീതട ഡോൾഫിനുകളുടെ കണക്കെടുപ്പിൻ്റെ റിപ്പോർട്ട് യോഗത്തിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. എട്ട് സംസ്ഥാനങ്ങളിലായി 28 നദികളുടെ സർവേയിൽ 8,500 കിലോമീറ്ററിലധികം സഞ്ചരിക്കാനായി 3150 ദിവസത്തെ സമർപ്പിത മനുഷ്യപ്രയത്നമാണ് വേണ്ടി വന്നത്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ എണ്ണം രേഖപ്പെടുത്തിയത്. ബിഹാർ, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങൾ ഇതിന് പിന്നിലാണ്. 

നാട്ടുകാരുടെയും ഗ്രാമീണരുടെയും പ്രാദേശിക പങ്കാളിത്തം വഴി ഡോൾഫിൻ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധത്തിൻ്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഡോൾഫിൻ ആവാസ മേഖലകൾ പരിചിതമാകുന്നതിന് സ്കൂൾ വിദ്യാർത്ഥികളുടെ സന്ദർശനം സംഘടിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു.

 

|

വന്യജീവി ആരോഗ്യം, രോഗ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വശങ്ങളുടെ ഏകോപനത്തിൻ്റെയും ഭരണത്തിൻ്റെയും കേന്ദ്രമായി പ്രവർത്തിക്കുന്ന വന്യജീവികൾക്കായുള്ള ദേശീയ റഫറൽ സെൻ്ററിന് ജുനഗഢിൽ പ്രധാനമന്ത്രി തറക്കല്ലിട്ടു.

അഞ്ച് വർഷത്തിലൊരിക്കൽ ഏഷ്യാറ്റിക് സിംഹങ്ങളുടെ കണക്കെടുപ്പ് നടത്തുന്നു. 2020-ലാണ് ഇത്തരത്തിലുള്ള അവസാന കണക്കെടുപ്പ് നടത്തിയത്. സിം​ഹങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്ന 16-ാമത് ചാക്രിക കണക്കെടുപ്പ് 2025ൽ നടത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഏഷ്യാറ്റിക് സിംഹങ്ങൾ ഇപ്പോൾ ബർദ വന്യജീവി സങ്കേതത്തെ പ്രകൃതിദത്ത വ്യാപനത്തിലൂടെ തങ്ങളുടെ വാസസ്ഥലമാക്കി മാറ്റിയത് പരിഗണിച്ച്, ഇരകളുടെ വർദ്ധനയിലൂടെയും മറ്റ് ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തലിലൂടെയും ബർദയിലെ സിംഹ സംരക്ഷണത്തിന് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വന്യജീവി ആവാസ വ്യവസ്ഥകളുടെ വികസനത്തിനും സംരക്ഷണത്തിനുമുള്ള ഒരു മാർഗമെന്ന നിലയിൽ ഇക്കോ ടൂറിസത്തിൻ്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, വന്യജീവി ടൂറിസത്തിന് യാത്രാ സൗകര്യവും കണക്റ്റിവിറ്റിയും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

മനുഷ്യ-വന്യജീവി സംഘർഷം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി, കോയമ്പത്തൂരിലെ സാക്കോണിലെ (സലിം അലി സെൻ്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി) വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ-കാമ്പസിൽ ഒരു സെൻ്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തി. റാപ്പിഡ് റെസ്‌പോൺസ് ടീമുകളെ നൂതന സാങ്കേതികവിദ്യ, ട്രാക്കിംഗിനുള്ള ഗാഡ്‌ജെറ്റുകൾ, മുൻകരുതൽ എന്നിവ സജ്ജീകരിക്കുന്നതിൽ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കേന്ദ്രം പിന്തുണയ്ക്കും; മനുഷ്യ-വന്യജീവി സംഘട്ടന ഹോട്ട്‌സ്‌പോട്ടുകളിൽ നിരീക്ഷണവും നുഴഞ്ഞുകയറ്റം കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങളും നിർദ്ദേശിക്കുക; വൈരുദ്ധ്യ ലഘൂകരണ നടപടികൾ നടപ്പിലാക്കുന്നതിന് ഫീൽഡ് പ്രാക്ടീഷണർമാരുടെയും സമൂഹത്തിൻ്റെയും ശേഷി വർദ്ധിപ്പിക്കുക.

 

|

കാട്ടുതീ, മനുഷ്യ-മൃഗ സംഘർഷങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങളെ ചെറുക്കുന്നതിന് റിമോട്ട് സെൻസിംഗ്, ജിയോസ്‌പേഷ്യൽ മാപ്പിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് & മെഷീൻ ലേണിംഗ് എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷത്തിൻ്റെ വെല്ലുവിളി ചർച്ച ചെയ്യാൻ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഭാസ്‌കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ ഇൻഫോർമാറ്റിക്‌സുമായി (BISAG-N) ബന്ധിപ്പിക്കണമെന്ന്  അദ്ദേഹം നിർദ്ദേശിച്ചു.

മുൻകൂട്ടിയുള്ള പ്രവചനം, കണ്ടെത്തൽ, പ്രതിരോധം, നിയന്ത്രണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, കാട്ടുതീയുടെ നിരീക്ഷണവും പരിപാലനവും വർദ്ധിപ്പിക്കുന്നതിന്, ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ, ഡെറാഡൂൺ, ബിസാഗ്-എൻ എന്നിവയുമായി സഹകരിക്കാൻ പ്രധാനമന്ത്രി ഉപദേശിച്ചു.

മധ്യപ്രദേശിലെ ഗാന്ധിസാഗർ വന്യജീവി സങ്കേതം, ഗുജറാത്തിലെ ബന്നി പുൽമേടുകൾ എന്നിവയുൾപ്പെടെ മറ്റ് പ്രദേശങ്ങളിലേക്കും ചീറ്റപ്പുലിയുടെ ജീവനം വ്യാപിപ്പിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കടുവ സംരക്ഷണ കേന്ദ്രങ്ങൾക്ക് പുറത്തുള്ള കടുവകളുടെ സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ഒരു പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രാദേശിക സമൂഹങ്ങളുമായി സഹവർത്തിത്വം ഉറപ്പാക്കിക്കൊണ്ട് ഈ റിസർവുകൾക്ക് പുറത്തുള്ള പ്രദേശങ്ങളിലെ മനുഷ്യ-കടുവ, മറ്റ് സഹ-വേട്ടയാടൽ സംഘട്ടനങ്ങൾ എന്നിവ പരിഹരിക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു.

ചീങ്കണ്ണികളുടെ എണ്ണം കുറയുന്നതും അവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള കാഴ്ചപ്പാടും തിരിച്ചറിഞ്ഞ്, അവയുടെ സംരക്ഷണത്തിനായി ഒരു പുതിയ പദ്ധതി ആരംഭിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

 

|

ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷി വർ​ഗത്തിന്റെ സംരക്ഷണത്തിനായി നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സംരക്ഷണ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത കണക്കിലെടുത്ത് അദ്ദേഹം ദേശീയ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് സംരക്ഷണ പ്രവർത്തന പദ്ധതി പ്രഖ്യാപിച്ചു.

അവലോകന യോഗത്തിൽ, ഗവേഷണത്തിനും വികസനത്തിനുമായി വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണവും പരിപാലനവും സംബന്ധിച്ച് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ പരമ്പരാഗത അറിവുകളും കൈയെഴുത്തുപ്രതികളും ശേഖരിക്കാൻ ബോർഡിനോടും പരിസ്ഥിതി മന്ത്രാലയത്തോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വന്യജീവി സംരക്ഷണ തന്ത്രത്തിനും മന്ത്രാലയത്തിൻ്റെ ഭാവി പ്രവർത്തനങ്ങൾക്കുമുള്ള ഒരു റോഡ്‌മാപ്പ് പ്രധാനമന്ത്രി തയ്യാറാക്കി, ഇന്ത്യൻ സ്ലോത്ത് ബിയർ, ഘരിയാൽ, ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് എന്നിവയുടെ സംരക്ഷണത്തിനും വികസനത്തിനും വേണ്ടി പ്രവർത്തിക്കാൻ വിവിധ ടാസ്‌ക് ഫോഴ്‌സുകളെ രൂപീകരിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സിംഹത്തിൻ്റെയും പുള്ളിപ്പുലിയുടെയും സംരക്ഷണത്തിൻ്റെ നല്ലൊരു വിജയഗാഥയാണ് ഗിർ എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പരമ്പരാഗത അറിവ് മറ്റ് ദേശീയ പാർക്കുകളിലും സങ്കേതങ്ങളിലും ഉപയോഗിക്കുന്നതിന് എ ഐയുടെ സഹായത്തോടെ രേഖപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

വന്യമൃഗങ്ങളുടെ ദേശാടന ഇനങ്ങളെ (സിഎംഎസ്) സംരക്ഷിക്കുന്നതിനുള്ള ഐക്യരാഷ്ട്ര കൺവെൻഷനു കീഴിലുള്ള കോ-ഓർഡിനേഷൻ യൂണിറ്റിൽ സഹകരണം വർദ്ധിപ്പിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

 

|

സംരക്ഷണത്തിൽ, പ്രത്യേകിച്ച് കമ്മ്യൂണിറ്റി റിസർവുകൾ സ്ഥാപിക്കുന്നതിലൂടെ പ്രാദേശിക സമൂഹങ്ങളുടെ സജീവ പങ്കാളിത്തത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കഴിഞ്ഞ ദശകത്തിൽ, കമ്മ്യൂണിറ്റി റിസർവുകളുടെ എണ്ണത്തിൽ ഇന്ത്യ ആറിരട്ടിയിലധികം വർദ്ധനവിന് സാക്ഷ്യം വഹിച്ചു. വന്യജീവി സംരക്ഷണത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

മൃഗങ്ങളുടെ ആരോഗ്യപരിപാലനത്തിൽ നിർണായക പങ്ക് വഹിക്കുന്ന വനമേഖലകളിലെ ഔഷധസസ്യങ്ങളുടെ ഗവേഷണത്തിനും ഡോക്യുമെൻ്റേഷനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ആഗോളതലത്തിൽ മൃഗങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി സസ്യാധിഷ്ഠിത ഔഷധ സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാധ്യതകളും അദ്ദേഹം പരാമർശിച്ചു.

യോഗത്തിന് ശേഷം, മുൻനിര വനം ജീവനക്കാരുടെ മൊബിലിറ്റി വർധിപ്പിക്കുന്നതിനായി മോട്ടോർ സൈക്കിളുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. മുൻനിര ജീവനക്കാർ, ഇക്കോ ഗൈഡുകൾ, ട്രാക്കർമാർ എന്നിവരുൾപ്പെടുന്ന ഗിറിലെ ഫീൽഡ് ലെവൽ പ്രവർത്തകരുമായും അദ്ദേഹം ആശയവിനിമയം നടത്തി.

 

  • Vivek Kumar Gupta March 20, 2025

    नमो ..🙏🙏🙏🙏🙏
  • Jitendra Kumar March 19, 2025

    🙏🇮🇳🙏
  • Subhash Shinde March 17, 2025

    🇮🇳🇮🇳🇮🇳🇮🇳🇮🇳
  • Prasanth reddi March 17, 2025

    జై బీజేపీ 🪷🪷🤝
  • Vishal Tiwari March 15, 2025

    राम राम
  • ram Sagar pandey March 14, 2025

    🌹🌹🙏🙏🌹🌹🌹🙏🏻🌹जय श्रीराम🙏💐🌹🌹🌹🙏🙏🌹🌹जय माँ विन्ध्यवासिनी👏🌹💐ॐनमः शिवाय 🙏🌹🙏जय कामतानाथ की 🙏🌹🙏🌹🌹🙏🙏🌹🌹🌹🙏🏻🌹जय श्रीराम🙏💐🌹जय माता दी 🚩🙏🙏🌹🌹🙏🙏🌹🌹🌹🙏🏻🌹जय श्रीराम🙏💐🌹
  • கார்த்திக் March 13, 2025

    Jai Shree Ram🚩Jai Shree Ram🙏🏻Jai Shree Ram🚩Jai Shree Ram🚩Jai Shree Ram🚩Jai Shree Ram🚩Jai Shree Ram🚩Jai Shree Ram🚩Jai Shree Ram🚩Jai Shree Ram🚩Jai Shree Ram🚩Jai Shree Ram🚩
  • SUNIL CHAUDHARY KHOKHAR BJP March 12, 2025

    12,03,2025
  • SUNIL CHAUDHARY KHOKHAR BJP March 12, 2025

    12,03,2025
  • SUNIL CHAUDHARY KHOKHAR BJP March 12, 2025

    12,03,2025
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India ranks among top textile exporters with 4% global share: Minister

Media Coverage

India ranks among top textile exporters with 4% global share: Minister
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister reaffirms commitment to Water Conservation on World Water Day
March 22, 2025

The Prime Minister, Shri Narendra Modi has reaffirmed India’s commitment to conserve water and promote sustainable development. Highlighting the critical role of water in human civilization, he urged collective action to safeguard this invaluable resource for future generations.

Shri Modi wrote on X;

“On World Water Day, we reaffirm our commitment to conserve water and promote sustainable development. Water has been the lifeline of civilisations and thus it is more important to protect it for the future generations!”