ഈ അപകടവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും തിരിച്ചറിയാൻ കഴിയുന്ന വിശദവും വിപുലവുമായ അന്വേഷണം നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്വേഷണത്തിൽ നിന്നുള്ള പ്രധാന പഠനങ്ങൾ എത്രയും വേഗം നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ, ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി, ഗുജറാത്ത് മന്ത്രി ബ്രിജേഷ് മെർജ, ഗുജറാത്ത് ചീഫ് സെക്രട്ടറി, സംസ്ഥാന ഡിജിപി, ലോക്കൽ കലക്ടർ, എസ്പി, പോലീസ് ഇൻസ്പെക്ടർ ജനറൽ, എംഎൽഎമാർ, എംപിമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
നേരത്തെ, മോർബിയിലെത്തിയ പ്രധാനമന്ത്രി പാലം അപകടസ്ഥലം സന്ദർശിച്ചിരുന്നു. പരിക്കേറ്റവർ സുഖം പ്രാപിക്കുന്ന പ്രാദേശിക ആശുപത്രിയിലേക്ക് പോയി. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവരുമായി അദ്ദേഹം സംവദിക്കുകയും അവരുടെ മനക്കരുത്തിനെ അഭിനന്ദിക്കുകയും ചെയ്തു.