പിഎം കെയേഴ്സിലേക്ക് പൂർണ്ണമനസ്സോടെ സംഭാവന ചെയ്തതിന് രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
ദുരിതാശ്വാസ സഹായത്തിലൂടെ മാത്രമല്ല, ലഘൂകരണ നടപടികളിലൂടെയും ശേഷി വർധിപ്പിക്കുന്നതിലൂടെയും അടിയന്തര സാഹചര്യങ്ങളിലും ദുരിത സാഹചര്യങ്ങളിലും പ്രതികരിക്കുക എന്ന വലിയ കാഴ്ചപ്പാടോടെ പ്രവർത്തിക്കാനും പിഎം കെയേഴ്സ് ശ്രദ്ധിക്കുന്നു
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്, മുൻ ഡെപ്യൂട്ടി സ്പീക്കർ ശ്രീ കരിയ മുണ്ട, ശ്രീ രത്തൻ ടാറ്റ എന്നിവർ പിഎം കെയേഴ്സ് ഫണ്ടിന്റെ ട്രസ്റ്റികളായി ചേർന്നു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 20.09.2022 ന് പിഎം കെയർസ് ഫണ്ടിന്റെ ബോർഡ് ഓഫ് ട്രസ്റ്റികളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

4345 കുട്ടികളെ പിന്തുണയ്ക്കുന്ന പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻസ് സ്കീം ഉൾപ്പെടെ പിഎം കെയേഴ്സ് ഫണ്ടിന്റെ സഹായത്തോടെ നടത്തിയ വിവിധ സംരംഭങ്ങളെക്കുറിച്ചുള്ള അവതരണം നടന്നു . രാജ്യത്തിന് നിർണായകമായ ഒരു സമയത്ത് ഫണ്ട് വഹിച്ച പങ്കിനെ ട്രസ്റ്റികൾ അഭിനന്ദിച്ചു. പിഎം കെയർസ് ഫണ്ടിലേക്ക് പൂർണ്ണമനസ്സോടെ സംഭാവന ചെയ്തതിന്  രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ദുരിതാശ്വാസ സഹായത്തിലൂടെ മാത്രമല്ല, ലഘൂകരണ നടപടികളും ശേഷി വർധിപ്പിക്കലും കൂടിയായതിനാൽ അടിയന്തര സാഹചര്യങ്ങളിലും ദുരിത സാഹചര്യങ്ങളിലും ഫലപ്രദമായി പ്രതികരിക്കുന്നതിന് പിഎം കെയേഴ്സിന്   വലിയ കാഴ്ചപ്പാടുണ്ടെന്ന് ചർച്ചയിൽ വിലയിരുത്തപ്പെട്ടു.

പിഎം കെയർസ് ഫണ്ടിന്റെ അവിഭാജ്യ ഘടകമായി മാറിയതിന് ട്രസ്റ്റികളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

യോഗത്തിൽ പിഎം കെയർസ് ഫണ്ടിന്റെ ട്രസ്റ്റികളായ കേന്ദ്ര ആഭ്യന്തര മന്ത്രിയും കേന്ദ്ര ധനമന്ത്രിയും  പങ്കെടുത്തു.   കൂടാതെ പിഎം കെയർസ് ഫണ്ടിന്റെ പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ട താഴെ പറയുന്ന  ട്രസ്റ്റികളും സംബന്ധിച്ചു  : 

സുപ്രീം കോടതി മുൻ ജഡ്ജി  ജസ്റ്റിസ് കെ.ടി. തോമസ്, 
മുൻ ഡെപ്യൂട്ടി സ്പീക്കർ, ശ്രീ കരിയ മുണ്ട, 
ശ്രീ രത്തൻ ടാറ്റ, ചെയർമാൻ എമിരിറ്റസ്, ടാറ്റ സൺസ്.

പിഎം കെയേഴ്‌സ് ഫണ്ടിന്റെ  ഉപദേശക ബോർഡ് രൂപീകരിക്കുന്നതിനായി ഇനിപ്പറയുന്ന പ്രമുഖരെ നാമനിർദ്ദേശം ചെയ്യാൻ ട്രസ്റ്റ് തീരുമാനിച്ചു:

 ഇന്ത്യയുടെ മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, ശ്രീ രാജീവ് മെഹ്‌റിഷി 
 ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ ചെയർപേഴ്‌സൺ, ശ്രീമതി. സുധാ മൂർത്തി,
, ടീച്ച് ഫോർ ഇന്ത്യയുടെ സഹസ്ഥാപകനും ഇൻഡികോർപ്സിന്റെയും പിരമൽ ഫൗണ്ടേഷന്റെയും മുൻ സിഇഒയുമായ  ശ്രീ ആനന്ദ് ഷാ.

പുതിയ ട്രസ്റ്റിമാരുടെയും ഉപദേഷ്ടാക്കളുടെയും പങ്കാളിത്തം പിഎം കെയേഴ്സ് ഫണ്ടിന്റെ പ്രവർത്തനത്തിന് വിശാലമായ കാഴ്ചപ്പാടുകൾ നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൊതുജീവിതത്തിലെ അവരുടെ വിപുലമായ അനുഭവം, വിവിധ പൊതു ആവശ്യങ്ങളോട്  കൂടുതൽ പ്രതികരിക്കുന്നതിന് ഫണ്ടിന്  കൂടുതൽ ഊർജ്ജം നൽകും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage