പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 23 ന് ടോക്കിയോയിൽ ജാപ്പനീസ് വ്യവസായ പ്രമുഖരുമായി ഒരു വട്ടമേശയിൽ അധ്യക്ഷത വഹിച്ചു.
34 ജാപ്പനീസ് കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും സിഇഒമാരും ചടങ്ങിൽ പങ്കെടുത്തു. ഇതിൽ ഭൂരിഭാഗം കമ്പനികൾക്കും ഇന്ത്യയിൽ നിക്ഷേപവും പ്രവർത്തനവുമുണ്ട്. ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, സെമി കണ്ടക്ടറുകൾ , സ്റ്റീൽ, ടെക്നോളജി, ട്രേഡിംഗ്, ബാങ്കിംഗ് & ഫിനാൻസ് തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിച്ചു. കൈടൻറേൻ , ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷൻ (ജെട്രോ) , ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസി (ജിക്ക ), ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോഓപ്പറേഷൻ (ജെ ബി ഐ സി ), ജപ്പാൻ-ഇന്ത്യ ബിസിനസ് കൺസൾട്ടേറ്റീവ് കമ്മിറ്റി (ജെ ഐ ബി സി സി ), ഇൻവെസ്റ്റ് ഇന്ത്യ തുടങ്ങിയ ഇന്ത്യയിലെയും ജപ്പാനിലെയും പ്രധാന ബിസിനസ്സ് സ്ഥാപനങ്ങളും സംഘടനകളും എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
ഇന്ത്യയും ജപ്പാനും സ്വാഭാവിക പങ്കാളികളാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ അപാരമായ സാധ്യതകളുടെ ബ്രാൻഡ് അംബാസഡർമാരായി വ്യവസായ സമൂഹത്തെ അഭിനന്ദിച്ചു. 2022 മാർച്ചിൽ പ്രധാനമന്ത്രി കിഷിദയുടെ ഇന്ത്യാ സന്ദർശന വേളയിൽ, അടുത്ത 5 വർഷത്തിനുള്ളിൽ 5 ട്രില്യൺ ജാപ്പനീസ് യെൻ നിക്ഷേപിക്കുക എന്ന ലക്ഷ്യമാണ് ഇരു രാജ്യങ്ങളും ഉന്നയിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-ജപ്പാൻ വ്യാവസായിക മത്സര പങ്കാളിത്തം (ഐ ജെ ഐ സി പി ), ക്ലീൻ എനർജി പാർട്ണർഷിപ്പ് തുടങ്ങിയ സാമ്പത്തിക ബന്ധങ്ങളിലെ സമീപകാല സംഭവവികാസങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്‌ലൈൻ (എൻഐപി), പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി , സെമി കണ്ടക്ടർ നയം തുടങ്ങിയ സംരംഭങ്ങളെ കുറിച്ച് അദ്ദേഹം സംസാരിക്കുകയും ഇന്ത്യയുടെ ശക്തമായ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയെ ഉയർത്തിക്കാട്ടുകയും ചെയ്തു.
ആഗോളതലത്തിൽ വിദേശ നിക്ഷേപത്തിൽ മാന്ദ്യമുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വർഷം 84 ബില്യൺ യുഎസ് ഡോളറിന്റെ റെക്കോർഡ് വിദേശ നിക്ഷേപം ഇന്ത്യ ആകർഷിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സാമ്പത്തിക ശേഷിയുടെ വിശ്വാസ വോട്ട് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ജാപ്പനീസ് കമ്പനികളുടെ കൂടുതൽ പങ്കാളിത്തം അദ്ദേഹം ക്ഷണിക്കുകയും ഇന്ത്യയുടെ വികസന യാത്രയിൽ ജപ്പാന്റെ സംഭാവനയെ 'ജപ്പാൻ വീക്ക്' എന്ന രൂപത്തിൽ ആഘോഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
ബിസിനസ് ഫോറത്തിൽ താഴെപ്പറയുന്ന ബിസിനസ്സ് പ്രമുഖർ പങ്കെടുത്തു :
പേര് |
പദവി |
സ്ഥാപനം |
സെയ്ജി കുറൈഷി |
ചെയർമാനും ഡയറക്ടറും |
ഹോണ്ട മോട്ടോർ കമ്പനി, ലിമിറ്റഡ് |
മക്കോട്ടോ ഉചിദ |
പ്രസിഡന്റ് & സിഇഒ, എക്സിക്യൂട്ടീവ് ഓഫീസറുടെ പ്രതിനിധി |
നിസ്സാൻ മോട്ടോർ കോർപ്പറേഷൻ |
അകിയോ ടൊയോഡ |
ഡയറക്ടർ ബോർഡ് അംഗവും പ്രസിഡന്റും |
ടൊയോട്ട മോട്ടോർ കോർപ്പറേഷൻ |
യോഷിഹിരോ ഹിഡക |
പ്രസിഡന്റ്, സിഇഒ & ഡയറക്ടർന്റെ പ്രതിനിധി |
യമഹ മോട്ടോർ കോർപ്പറേഷൻ |
തോഷിഹിറോ സുസുക്കി |
പ്രസിഡന്റ് & പ്രതിനിധി ഡയറക്ടർ |
സുസുക്കി മോട്ടോർ കോർപ്പറേഷൻ |
സെയ്ജി ഇമൈ |
മിസുഹോ ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ചെയർമാൻ |
മിസുഹോ ബാങ്ക് ലിമിറ്റഡ് |
ഹിരോക്കി ഫുജിസ്യൂ |
ഉപദേശകൻ, എം യു എഫ് ജി ബാങ്ക് ലിമിറ്റഡ്, ചെയർമാൻ, ജെ ഐ ബി സി സി |
എം യു എഫ് ജി ബാങ്ക് ലിമിറ്റഡും ജെ ഐ ബി സി സി യും |
തകേഷി കുനിബെ
|
സുമിറ്റോമോ മിറ്റ്സുയി ഫിനാൻഷ്യൽ ഗ്രൂപ്പിന്റെയും (എസ്എംഎഫ്ജി) സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോർപ്പറേഷന്റെയും (എസ്എംബിസി) ബോർഡിന്റെ ചെയർമാൻ |
സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോർപ്പറേഷൻ |
കോജി നാഗൈ |
ചെയർമാൻ |
നോമുറ സെക്യൂരിറ്റീസ് കമ്പനി, ലിമിറ്റഡ് |
കസുവോ നിഷിതാനി |
സെക്രട്ടറി ജനറൽ |
ജപ്പാൻ-ഇന്ത്യ ബിസിനസ് സഹകരണ സമിതി |
മസകാസു കുബോട്ട |
പ്രസിഡന്റ് |
കെയ്ഡൻരെൻ |
ക്യോഹി ഹോസോനോ |
ഡയറക്ടറും സിഒഒയും |
ഡ്രീം ഇൻകുബേറ്റർ ഇൻക്. |
കെയിച്ചി ഇവറ്റ |
സുമിറ്റോമോ കെമിക്കൽ കമ്പനിയുടെ പ്രസിഡന്റ്, |
ജപ്പാൻ പെട്രോകെമിക്കൽ ഇൻഡസ്ട്രി അസോസിയേഷന്റെ വൈസ് ചെയർമാൻ സുമിറ്റോമോ കെമിക്കൽ കമ്പനി ലിമിറ്റഡ് |
സുഗിയോ മിത്സുവോക |
ബോർഡ് ചെയർമാൻ |
ഐ എച് ഐ കോർപ്പറേഷൻ |
യോഷിനോരി കനേഹാന |
ബോർഡ് ചെയർമാൻ |
കവാസാക്കി ഹെവി ഇൻഡസ്ട്രീസ്, ലിമിറ്റഡ് |
റ്യൂക്കോ ഹിറ |
പ്രസിഡന്റ് & പ്രതിനിധി ഡയറക്ടർ |
ഹോട്ടൽ മാനേജ്‌മെന്റ് ഇന്റർനാഷണൽ കമ്പനി ലിമിറ്റഡ് |
ഹിരോക്കോ ഒഗാവ |
സി ഓ & സി ഇ ഓ |
ബ്രൂക്ക്സ് & കമ്പനി ലിമിറ്റഡ |
വിവേക് മഹാജൻ
|
സീനിയർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, സി.ടി.ഒ |
ഫുജിറ്റ്സു ലിമിറ്റഡ് |
തോഷിയ മാറ്റ്സുകി
|
സീനിയർ വൈസ് പ്രസിഡന്റ് |
എൻ ഇ സി കോർപ്പറേഷൻ |
കസുഷിഗെ നൊബുതാനി |
പ്രസിഡന്റ് |
ജെട്രോ |
യമദ ജൂനിച്ചി |
എക്‌സിക്യൂട്ടീവ് സീനിയർ വൈസ് പ്രസിഡന്റ് |
ജിക്ക |
തദാഷി മേദ |
ഗവർണർ |
ജെബിഐസി |
അജയ് സിംഗ് |
മാനേജിംഗ് എക്സിക്യൂട്ടീവ് ഓഫീസർ |
മിറ്റ്സുയി ഒ.എസ്.കെ. ലൈനുകൾ |
തോഷിയാക്കി ഹിഗഷിഹാര |
ഡയറക്ടർ, പ്രതിനിധി എക്സിക്യൂട്ടീവ് ഓഫീസർ, എക്സിക്യൂട്ടീവ് ചെയർമാൻ & സിഇഒ |
ഹിറ്റാച്ചി ലിമിറ്റഡ് |
യോഷിഹിരോ മിനേനോ |
സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ, ബോർഡ് അംഗം |
ഡൈകിൻ ഇൻഡസ്ട്രീസ് ലിമിറ്റഡ് |
യോഷിഹിസ കിറ്റാനോ |
പ്രസിഡന്റും സിഇഒയും |
ജെ എഫ് ഇ സ്റ്റീൽ കോർപ്പറേഷൻ |
ഈജി ഹാഷിമോട്ടോ |
പ്രതിനിധി ഡയറക്ടറും പ്രസിഡന്റും |
നിപ്പോൺ സ്റ്റീൽ കോർപ്പറേഷൻ |
അകിഹിരോ നിക്കാക്കു |
ബോർഡിന്റെ പ്രസിഡന്റും പ്രതിനിധി അംഗവും |
ടോറേ ഇൻഡസ്ട്രീസ്, ഐ എൻ സി . |
മോട്ടോകി യുനോ |
പ്രതിനിധി ഡയറക്ടറും സീനിയർ എക്സിക്യൂട്ടീവ് മാനേജിംഗ് ഓഫീസറും |
മൈസൂറി & കോ ലിമിറ്റഡ് |
മസയോഷി ഫുജിമോട്ടോ |
പ്രതിനിധി ഡയറക്ടർ, പ്രസിഡന്റ് & സിഇഒ |
സോജിറ്റ്സ് കോർപ്പറേഷൻ |
തോഷികാസു നമ്പു |
എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, പ്രതിനിധി ഡയറക്ടർ |
സുമിറ്റോമോ കോർപ്പറേഷൻ |
ഇച്ചിറോ കാഷിതാനി |
പ്രസിഡന്റ് |
ടൊയോട്ട സുഷോ കോർപ്പറേഷൻ |
ഇച്ചിറോ തകഹാര |
വൈസ് ചെയർമാൻ, ബോർഡ് അംഗം |
മരുബെനി കോർപ്പറേഷൻ |
യോജി ടാഗുച്ചി |
മിത്സുബിഷി കോർപ്പറേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് |
മിത്സുബിഷി കോർപ്പറേഷൻ |