കുട്ടികൾ ചന്ദ്രയാൻ -3 ന്റെ സമീപകാല വിജയത്തെക്കുറിച്ചുള്ള അവരുടെ നല്ല വികാരങ്ങൾ പങ്കുവെക്കുകയും വരാനിരിക്കുന്ന ആദിത്യ എൽ -1 ദൗത്യത്തെക്കുറിച്ചുള്ള ആവേശം പ്രകടിപ്പിക്കുകയും ചെയ്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 7, ലോക് കല്യാൺ മാർഗിൽ കുട്ടികൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ചു.
വിവിധ വിഷയങ്ങളിൽ തങ്ങളുമായി സംവദിച്ച പ്രധാനമന്ത്രിക്ക് കുട്ടികൾ രാഖി കെട്ടി. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ സമീപകാല വിജയത്തെക്കുറിച്ചുള്ള തങ്ങളുടെ നല്ല വികാരങ്ങൾ കുട്ടികൾ പങ്കുവെക്കുകയും വരാനിരിക്കുന്ന ആദിത്യ എൽ-1 ദൗത്യത്തെക്കുറിച്ചുള്ള തങ്ങളുടെ ആവേശം പ്രകടിപ്പിക്കുകയും ചെയ്തു.
ആശയവിനിമയത്തിനിടെ കുട്ടികൾ കവിതകൾ ചൊല്ലുകയും പാട്ടുകൾ പാടുകയും ചെയ്തു. അവരുടെ സംഭാഷണത്തിൽ ആകൃഷ്ടനായ പ്രധാനമന്ത്രി, പൊതുജനങ്ങളുടെ പ്രയോജനത്തിനായി സർക്കാർ പദ്ധതികൾ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ കവിതകൾ എഴുതാൻ അവരെ പ്രോത്സാഹിപ്പിച്ചു. സ്വയംപര്യാപ്തതയുടെ പ്രാധാന്യം വിശദീകരിച്ച പ്രധാനമന്ത്രി, ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനും കുട്ടികളെ ഉപദേശിച്ചു.
വിവിധ വിദ്യാർഥികളും അധ്യാപകരും ആഘോഷത്തിൽ പങ്കെടുത്തു. സന്നദ്ധസംഘടനകളുടെ പ്രതിനിധികൾ, വൃന്ദാവനത്തിൽ നിന്നുള്ള വിധവകൾ, മറ്റ് വ്യക്തികൾ എന്നിവരും പങ്കെടുത്തു.