നിരീക്ഷണകേന്ദ്രമായ ആദിത്യ-എല്‍1 ലക്ഷ്യസ്ഥാനത്ത് എത്തിയതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
നമ്മുടെ ശാസ്ത്രജ്ഞരുടെ സമര്‍പ്പണത്തിന്റെ സാക്ഷ്യപ്പെടുത്തലാണ് ഈ നേട്ടമെന്നു വിശേഷിപ്പിച്ച അദ്ദേഹം, മനുഷ്യരാശിയുടെ പ്രയോജനത്തിനായി ശാസ്ത്രത്തിന്റെ പുതിയ അതിര്‍ത്തികള്‍ താണ്ടുന്നതു തുടരുമെന്നും പറഞ്ഞു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
‘ഇന്ത്യ മറ്റൊരു നാഴികക്കല്ലുകൂടി സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ കേന്ദ്രമായ ആദിത്യ-എല്‍ 1 ലക്ഷ്യത്തിലെത്തി. അതിസങ്കീര്‍ണമായ ബഹിരാകാശ ദൗത്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ നമ്മുടെ ശാസ്ത്രജ്ഞരുടെ അശ്രാന്ത സമര്‍പ്പണത്തിന്റെ തെളിവാണിത്. ഈ അസാധാരണ നേട്ടത്തെ അഭിനന്ദിക്കുന്നതില്‍ ഞാനും രാഷ്ട്രത്തോടൊപ്പം പങ്കുചേരുന്നു. മനുഷ്യരാശിയുടെ പ്രയോജനത്തിനായി നാമിനിയും ശാസ്ത്രത്തിന്റെ പുതിയ അതിര്‍ത്തികള്‍ പിന്തുടരും.’
India creates yet another landmark. India’s first solar observatory Aditya-L1 reaches it’s destination. It is a testament to the relentless dedication of our scientists in realising among the most complex and intricate space missions. I join the nation in applauding this…
— Narendra Modi (@narendramodi) January 6, 2024