2020 മാർച്ച് 11 മുതൽ ആരംഭിക്കുന്ന കാലയളവിൽ കോവിഡ് -19 മൂലം രക്ഷിതാക്കളെയോ, നിയമപരമായ രക്ഷാകർത്താക്കളെയോ അല്ലെങ്കിൽ ദത്തെടുക്കപ്പെട്ട മാതാപിതാക്കളെയോ കുട്ടികളെ പിന്തുണയ്ക്കുന്നതിനായി 2021 മേയ് 29 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുട്ടികള്‍ക്കുള്ള പി എം കെയേഴ്‌സ് ഫണ്ട് ആരംഭിച്ചു. കുട്ടികളുടെ സമഗ്രമായ പരിചരണവും സംരക്ഷണവും സുസ്ഥിരമായ രീതിയിൽ ഉറപ്പുവരുത്തുക, ഇൻഷുറൻസിലൂടെ അവരുടെ ആരോഗ്യം ഉറപ്പാക്കുക, വിദ്യാഭ്യാസത്തിലൂടെ അവരെ ശാക്തീകരിക്കുക, 23 വയസ്സ് തികയുമ്പോഴേക്കും സാമ്പത്തിക പിന്തുണയോടെ അവരെ സ്വയം പര്യാപ്തമായ നിലനിൽപ്പിന് സജ്ജമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
കേന്ദ്ര തലത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നോഡൽ മന്ത്രാലയമാണ് വനിതാ ശിശു വികസന മന്ത്രാലയം. സംസ്ഥാനത്ത് ബാലാവകാശം കൈകാര്യം ചെയ്യുന്ന സംസ്ഥാന/യുടി ഗവൺമെൻ്റ് വകുപ്പ്, സംസ്ഥാന തലത്തിൽ നോഡൽ ഏജൻസി ആയിരിക്കും. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാതലത്തിൽ ജില്ലാ മജിസ്ട്രേറ്റുമാർ നോഡൽ അധികാരിയായിരിക്കും.
ഒരു ഓൺലൈൻ പോർട്ടലിലൂടെ അതായത് https://pmcaresforchildren.in വഴി പദ്ധതിയിൽ ചേരാൻ കഴിയും.
15.07.21-ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പോർട്ടൽ അവതരിപ്പിക്കുകയും യോഗ്യരായ കുട്ടികളെ കണ്ടെത്തി രജിസ്റ്റർ ചെയ്യാൻ സംസ്ഥാനങ്ങളോടും/കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു. പോർട്ടൽ വഴി യോഗ്യതയുള്ള ഏതെങ്കിലും കുട്ടിക്ക് ഈ പദ്ധതിയിലൂടെ സഹായം നൽകാൻ ഏതൊരു പൗരനും ഭരണകൂടത്തെ അറിയിക്കാവുന്നതാണ്.